ജോലിക്ക് കൂലി ഭക്ഷണം പരിപാടി തുടങ്ങി
ദില്ലി: ജോലിക്ക് കൂലി ഭക്ഷണം പരിപാടിക്ക് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് നവംബര്‍ 14 ഞായറാഴ്ച തുടക്കം കുറിച്ചു.
യുപിഎ സര്‍ക്കാരിന്റെ ദാരിദ്യ്ര നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായാണ് ഈ പദ്ധതിക്ക് നടപ്പിലാക്കുന്നത്. ആന്ധ്രാപ്രദേശിലെ രംഗറെഡ്ഢി ജില്ലയിലെ ആലൂര്‍ ഗ്രാമത്തിലാണ് പദ്ധതിക്ക് തുടക്കമിട്ടത്.
ആദ്യഘട്ടത്തില്‍ 150 പിന്നോക്കവിഭാഗ ജില്ലകളിലാണ് പരിപാടി നടപ്പിലാക്കുന്നത്. കേന്ദ്ര പദ്ധതിയാണെങ്കിലും സംസ്ഥാന സര്‍ക്കാരുകളാണ് ഗതാഗതം, ധാന്യങ്ങള്‍ക്കുള്ള നികുതി തുടങ്ങിയ ചെലവുകള്‍ വഹിക്കേണ്ടത്.
ദാരിദ്യ്രം രൂക്ഷമായ ജില്ലകളിലൊന്നെന്ന നിലയിലാണ് രംഗ റെഡ്ഢി ജില്ലയില്‍ പരിപാടിക്ക് തുടക്കമിട്ടത്. കഴിഞ്ഞ ആറ് മാസങ്ങള്‍ക്കുള്ളില്‍ നൂറുകണക്കിന് കര്‍ഷകര്‍ ഈ ജില്ലയില്‍ ആത്മഹത്യ ചെയ്തിരുന്നു.












Click it and Unblock the Notifications