സമാധാനം നിലനിറുത്താന്‍ ആണവായുധം ഉപയോഗിയ്ക്കും: കലാം
ദില്ലി: സമാധാനം നിലനിറുത്താനായി ഇന്ത്യ ആണവ ആയുധം ഉപയോഗിയ്ക്കുമെന്ന് രാഷ്ട്രപതി അബ്ദുള്‍ കലാം. മറ്റ് ഏതെങ്കിലും രാജ്യങ്ങള്‍ ഇത് ഉപയോഗിച്ചാലും ഇന്ത്യ ആണവായുധം ഉപയോഗിയ്ക്കാന്‍ നിര്‍ബന്ധിതയാവും.
ആദ്യം ഇന്ത്യ ആണവായുധം ഉപയോഗിയ്ക്കുകില്ലെന്ന നയത്തില്‍ ഉറച്ചുനിന്നുകൊണ്ട് തന്നെയാണിത്. അബ്ദുള്‍ കലാം വ്യക്തമാക്കി. ഇന്ത്യയുടെ സംരക്ഷണം ഉറപ്പ് വരുത്താനായിരിയ്ക്കും ഇത്.
ലോകത്തെ മിയ്ക്ക രാഷ്ട്രങ്ങള്‍ക്കും ആണവ ആയുധമുണ്ട്. ഇന്ത്യയുടെ രണ്ട് അയല്‍ രാജ്യങ്ങള്‍ക്ക് ആണവായുധം ഉണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് സമാധാനം നിലനിറുത്താന്‍ ആണവായുധം ആവശ്യമായി വന്നിരിയ്ക്കുകയാണ്. സമാധാനത്തിനായി ആണവായുധം എങ്ങനെ ഉപയോഗിയ്ക്കുമെന്ന ഒരു കുട്ടിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ശിശുദിന വേളയില്‍ കാണാനെത്തിയ കുട്ടികളുമായി സംസാരിയ്ക്കുകയായിരുന്നു രാഷ്ട്രപതി. കുട്ടികളുടെ ഇടയില്‍ അദ്ധ്യാപകനെപ്പോലെ ബോര്‍ഡിലെഴുതി അദ്ദേഹം ക്ലാസെടുത്തു. ഇന്ത്യയുടെ വികസനത്തിനുള്ള ദര്‍ശനം എന്നതായിരുന്നു വിഷയം. ഇന്ത്യയില്‍ നിന്ന് ബൂദ്ധിമാന്മാര്‍ വിദേശ രാജ്യങ്ങളിലേയ്ക്ക് പോകുന്നത് തടയുന്നതും വടക്ക് കിഴക്കന്‍ ഇന്ത്യയുടെ വികസനവുമായിരുന്നു പ്രധാനമായി രാഷ്ട്രപതി പ്രതിപാദിച്ചത്.
കലാം എഴുതി എ ആര്‍ റഹ്മാന്‍ സംഗീതം നല്‍കിയ പാട്ട് ഒരു സംഘം കുട്ടികള്‍ പാടി.












Click it and Unblock the Notifications