64 ലക്ഷം പേരെ കമ്പ്യൂട്ടര്‍ പഠിപ്പിക്കാന്‍ പദ്ധതി
തിരുവനന്തപുരം: സംസ്ഥാനത്തെ 64 ലക്ഷം കുടുംബങ്ങളില്‍ നിന്ന് ഒരാളെ വീതം കമ്പ്യൂട്ടര്‍ അഭ്യസിപ്പിക്കാനുള്ള ഒരു പദ്ധതിയ്ക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കി.
64 ലക്ഷം പേരെ കമ്പ്യൂട്ടര്‍, ഇ-മെയില്‍ എന്നിവ ഉപയോഗിക്കാനും കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കാനും പഠിപ്പിക്കുന്നതാണ് പദ്ധതി. നവംബര്‍ 16 ശനിയാഴ്ച രാഷ്ട്രപതി എ. പി. ജെ. അബ്ദുള്‍ കലാം പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും.
ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, മലപ്പുറം ജില്ലകളിലാണ് പദ്ധതി നടപ്പിലാക്കുക. സംസ്ഥാനത്തെ ഇന്റര്‍നെറ്റ് ഉപയോഗം 20 ശതമാനം വര്‍ധിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സ്വകാര്യ പങ്കാളിത്തത്തോടെ ഐ ടി മിഷനാണ് പദ്ധതി നടപ്പിലാക്കുന്നത്.
പൂട്ടിക്കിടക്കുന്ന തേയില, കാപ്പി തോട്ടങ്ങളുടെ ഉടമകളുമായി ചര്‍ച്ച നടത്തുന്നതിന് മന്ത്രിമാരുടെ ഒരു സമിതിയെ നിയോഗിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കെ. ആര്‍. ഗൗരിയമ്മ, കെ. ശങ്കരനാരായണന്‍, കടവൂര്‍ ശിവദാസന്‍, ബാബു ദിവാകരന്‍, കെ. എം. മാണി എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. തോട്ടം മാനേജ്മെന്റുകളുമായി ചര്‍ച്ച നടത്തി സമിതി സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിക്കും.
വൃക്ക വ്യാപാരം സംബന്ധിച്ച ് ആരോഗ്യ വകുപ്പിന്റെ ശുപാര്‍ശ ലഭിച്ചാലുടന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി മന്ത്രിസഭാ യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.












Click it and Unblock the Notifications