Get Updates
Get notified of breaking news, exclusive insights, and must-see stories!

സഹ. മെഡി. കോളെജിന് സ്ഥിരം കെട്ടിടം വരുന്നു

കൊച്ചി: കൊച്ചിയിലെ സഹകരണ മെഡിയ്ക്കല്‍ കോളെജിന് സ്ഥിരം കെട്ടിടം വരുന്നു. അടുത്ത ഒന്ന് ഒന്നര വര്‍ഷത്തിനുള്ളില്‍ സ്ഥിരം കെട്ടിടം പൂര്‍ത്തിയാവുമെന്ന് കോളെജിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡാ. കെ എന്‍ രാഘവന്‍ പറഞ്ഞു.

കളമശ്ശരിയ്ക്ക് അടുത്താണ് ഈ കോളെജ് വളപ്പ്. കരാര്‍ നല്‍കാനുള്ള തീരുമാനം ആയിക്കഴിഞ്ഞു. പണിസ്ഥലത്ത് കയറ്റി ഇറക്കുകാര്‍ ഉണ്ടാക്കുന്ന പ്രശ്നം പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഈ പ്രശ്നം ഉടനെ പരിഹരിയ്ക്കും.

സ്ഥിരം കോളെജ് വളപ്പ് വേണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ സമരം നടത്തുകയാണ്്. ഇപ്പോള്‍ പല സ്ഥലങ്ങളിലായാണ് കോളെജ് പ്രവര്‍ത്തിയ്ക്കുന്നത്. കോളെജിന്റെ ഒരു ഭാഗം പ്രവര്‍ത്തിയ്ക്കുന്ന ജനറല്‍ ആശുപത്രിയില്‍ നിന്ന് വിദ്യാര്‍ത്ഥികളെ ഇറക്കി വിട്ടതായി കുട്ടികള്‍ ആരോപിച്ചത് പ്രിന്‍സിപ്പല്‍ ഡാ. എസ്. ഹരിഹരന്‍ നിഷേധിച്ചു. ഇതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിനെ ഘെരാവൊ ചെയ്തിരുന്നു.

സര്‍ക്കാര്‍ ഒട്ടേറെ സ്വകാര്യ സ്വാശ്രയ മെഡിയ്ക്കല്‍ കോളെജുകള്‍ക്ക് അനുമതി നല്‍കിയതോടെ സംസ്ഥാനത്ത് അദ്ധ്യാപകരെ കിട്ടാത്ത അവസ്ഥയാണ് ഉള്ളത്. എങ്കിലും കൊച്ചി സഹകരണ മെഡിയ്ക്കല്‍ കോളെജിലെ മിയ്ക്ക അദ്ധ്യാപക ഒഴിവുകളിലും നിയമനം നടത്തിയതായും ഡോ. എസ്. ഹരിഹരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+