ഈഴവ, തീയ്യ ആചാരങ്ങള്‍ ഏകീകരിക്കുന്നു
കോഴിക്കോട്: ഈഴവ, തീയ്യ സമുദായത്തിന്റെ ആചാരങ്ങള്‍ ഏകീകരിക്കുന്നതിന് എസ് എന്‍ ഡി പി ഒരു വര്‍ഷം മുമ്പ് തുടങ്ങിയ ദൗത്യം അന്തിമഘട്ടത്തിലെത്തിയതായി എസ് എന്‍ ഡി പി യോഗം സെക്രട്ടറി എം. ബി. ശ്രീകുമാര്‍ അറിയിച്ചു.
ഈഴവ, തീയ്യ സമുദായങ്ങളുടെ വിവിധ തരത്തിലുള്ള ആചാരങ്ങളില്‍ മാറ്റം വരുത്തി ഒരു പോലെയാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ഒരു ലഘുലേഖയായി പ്രസിദ്ധീകരിക്കും. ഇതുസംബന്ധിച്ച് വിവിധ തലങ്ങളില്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. എസ് എന്‍ ഡി പി യോഗത്തിന്റെ അംഗീകാരം ലഭിച്ചതിനു ശേഷമായിരിക്കും ലഘുലേഖ പ്രസിദ്ധീകരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം അടൂരില്‍ നടന്ന എസ് എന്‍ ഡി പി നേതൃത്വ ക്യാമ്പിലാണ് ഈഴവ, തീയ്യ സമുദായത്തിന്റെ ആചാരങ്ങള്‍ ഏകീകരിക്കുന്നതിനുള്ള നിര്‍ദേശമുണ്ടായത്. വിവാഹ ചടങ്ങുകളടക്കം സമുദായത്തിലെ പല ആചാരങ്ങളിലും ചില മാറ്റങ്ങള്‍ വരേണ്ടതുണ്ടെന്ന് ക്യാമ്പില്‍ ശ്രീകുമാര്‍ നിര്‍ദേശിച്ചു.
മലബാറിലേക്ക് വേര് പടര്‍ത്തുന്നതിന് എസ് എന്‍ ഡി പി ശ്രമം നടത്തിവരുന്ന സാഹചര്യത്തില്‍ ഈഴവ, തീയ്യ സമുദായത്തിന്റെ ആചാരങ്ങള്‍ ഏകീകരിക്കുന്നതിന് ഏറെ പ്രാധാന്യമുണ്ട്. തെക്കന്‍ കേരളത്തിലെ ഈഴവ സമുദായത്തിനിടയില്‍ എസ് എന്‍ ഡി പിയ്ക്ക് ഏറെ സ്വാധീനമുണ്ടെങ്കിലും മലബാറിലെ തീയ്യ സമുദായത്തിനിടയില്‍ വേരുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. മലബാറില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്ന സാഹചര്യത്തില്‍ തന്നെയാണ് എസ് എന്‍ ഡി പി തീയ്യ, ഈഴവ ആചാരങ്ങള്‍ ഏകീകരിക്കാനും നീക്കം നടത്തുന്നത്.












Click it and Unblock the Notifications