കേരളത്തില്‍ തിങ്കളാഴ്ച ഹര്‍ത്താല്‍
കൊച്ചി: കാഞ്ചി ശങ്കരാചാര്യ ജയേന്ദ്ര സരസ്വതിയെ അറസ്റ് ചെയ്ത് ജയിലിലടച്ചതില്‍ പ്രതിഷേധിച്ച് നവംബര്‍ 15 തിങ്കളാഴ്ച ഹര്‍ത്താല്‍ ആചരിക്കാന്‍ ഹിന്ദു ഐക്യവേദി ആഹ്വാനം ചെയ്തു. രാവിലെ ആറ് മണി മുതല്‍ വൈകീട്ട് ആറ് മണി വരെയാണ് ഹര്‍ത്താല്‍.
ശബരിമല തീര്‍ഥാടകരെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആശുപത്രി, പത്രം, പാല്‍, വിവാഹം എന്നിവയെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതായി ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ അറിയിച്ചു.
ഹര്‍ത്താലിനോട് അനുബന്ധിച്ച് തിങ്കളാഴ്ച ജില്ലാ, താലൂക്ക് ആസ്ഥാനങ്ങളില്‍ റാലികളും പൊതുയോഗങ്ങളും സംഘടിപ്പിക്കും. ഹര്‍ത്താല്‍ വിജയമാക്കാന്‍ ബിജെപിയും ആഹ്വാനം ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications