കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൈരളിക്കെതിരെ ഐഎംഎ കോടതിയിലേക്ക്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: വൃക്ക വ്യാപാരത്തെ സംബന്ധിച്ച് കൈരളി ടിവിയിലെ മാധ്യമവിചാരം പരിപാടിയിലെ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് ഐ എം എ കോടതിയെ സമീപിക്കും.

വൃക്ക വ്യാപാരത്തില്‍ ഐ എം എയ്ക്കും പങ്കുണ്ടെന്ന മട്ടിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയതിന് കൈരളി ടി വിയ്ക്കെതിരെ നഷ്ടപരിഹാരത്തിന് കേസ് കൊടുക്കുമെന്ന് ഐ എം എ ഭാരവാഹികള്‍ അറിയിച്ചു. കൈരളി ടിവിയുടെ ആസ്തികള്‍ക്ക് ആനുപാതികമായ നഷ്ടപരിഹാരം ലഭിക്കുന്നതിനാണ് കോടതിയെ സമീപിക്കുക. പരിപാടിയില്‍ നടന്‍ മോഹന്‍ലാലിനെയും ആക്ഷേപിച്ചതായി ഐ എം എ ഭാരവാഹികള്‍ ആരോപിച്ചു.

മാധ്യമവിചാരത്തിലെ പരാമര്‍ശങ്ങള്‍ സംബന്ധിച്ച് വിശദീകരണം തേടി ഐ എം എ സംസ്ഥാന പ്രസിഡന്റ് ഡോ. പി. ടി. ചെറിയാന്‍, സെക്രട്ടറി കെ. ടി. സുരേഷ് കുമാര്‍ എന്നിവര്‍ കൈരളി ടിവിക്ക് കത്തയച്ചു.

വൃക്ക വ്യാപാരത്തെ കുറിച്ച് ഐ എം എ തയ്യാറാക്കിയ റിപ്പോര്‍ട്ടിനെ വിമര്‍ശിക്കാന്‍ ആര്‍ക്കും അവകാശമുണ്ട്. എന്നാല്‍ വൃക്ക വ്യാപാരത്തില്‍ ഐ എം എയ്ക്കും പങ്കുണ്ടെന്ന മട്ടിലാണ് മാധ്യമവിചാരത്തില്‍ ആക്ഷേപിച്ചത്- കത്തില്‍ പറയുന്നു.

അതേ സമയം ഐ എം എയോ മോഹന്‍ലാലിനെയോ ആക്ഷേപിക്കാന്‍ ഉദ്ദേശ്യമുണ്ടായിരുന്നില്ലെന്ന് കൈരളി ടിവി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സുരേഷ് നാരായണന്‍ വ്യക്തമാക്കി. തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ മാധ്യമവിചാരം പരിപാടിയിലെ അടുത്ത എപ്പിസോഡില്‍ മാപ്പ് പറയാന്‍ തയ്യാറാണ്.

മാധ്യമവിചാരം പരിപാടിയിലെ പരാമര്‍ശങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്തതാണെന്ന് പരിപാടിയുടെ അവതാരകനായ സെബാസ്റ്യന്‍ പോള്‍ പറഞ്ഞു. മോഹന്‍ലാലിനെ ആക്ഷേപിക്കാന്‍ തനിക്ക് ഉദ്ദേശ്യമുണ്ടായിരുന്നില്ല. ഇക്കാര്യത്തില്‍ തന്റെ നിലപാടുകള്‍ അടുത്ത എപ്പിസോഡില്‍ വിശദമാക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X