ജയചന്ദ്രനെ കോടതിയില്‍ ഹാജരാക്കി
തിരുവനന്തപുരം: വ്യാജരേഖ കേസിലെ നാലാം പ്രതി തനിനിറം മുന്‍ ലേഖകന്‍ ആര്‍. ജയചന്ദ്രനെ നവംബര്‍ 14 വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കി.
ജയചന്ദ്രനെ ചോദ്യം ചെയ്യുന്നതിനായി ഏഴ് ദിവസം കസ്റഡിയില്‍ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയില്‍ അപേക്ഷ നല്‍കി. ജയചന്ദ്രന്റെ വക്കീല്‍ ജാമ്യാപേക്ഷയും നല്‍കിയിട്ടുണ്ട്.
ബുധനാഴ്ചയാണ് ജയചന്ദ്രന്‍ പൊലീസ് മുന്നില്‍ കീഴടങ്ങിയത്. മുട്ടട ക്രൈംബ്രാഞ്ച് ഡി വൈ എസ് പിയുടെ ഓഫീസില്‍ ജയചന്ദ്രന്‍ ഹാജരാവുകയായിരുന്നു. ബുധനാഴ്ച അന്വേഷണ സംഘം മണിക്കൂറുകളോളം ജയചന്ദ്രനെ ചോദ്യം ചെയ്തു.
ക്രൈംബ്രാഞ്ചിന് കീഴടങ്ങിയ ജയചന്ദ്രന്‍ താന്‍ ഒളിവിലായിരുന്നില്ലെന്നും എറണാകുളം മെഡിക്കല്‍ ട്രസ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നുവെന്നുമാണ് പറഞ്ഞത്.












Click it and Unblock the Notifications