ജയചന്ദ്രന്‍ കുറ്റം സമ്മതിച്ചു
തിരുവനന്തപുരം: മന്ത്രി കെ വി തോമസിനെതിരെ വ്യാജ രേഖ ഉണ്ടാക്കിയതില്‍ തനിയ്ക്ക് പങ്ക് ഉണ്ടെന്ന് തനിനിറം മുന്‍ ലേഖകന്‍ ജയചന്ദ്രന്‍ കുറ്റസമ്മതം നടത്തിയതായി ക്രൈം ബ്രാഞ്ച് വെളിപ്പെടുത്തി.
ശോഭനാ ജോര്‍ജ്ജ് എം എല്‍ എ, ശോഭനയുടെ പി എ അനില്‍ പി ശ്രീരംഗവും താനും ചേര്‍ന്നാണ് വ്യാജ രേഖ ഉണ്ടാക്കിയതെന്നാണ് ജയചന്ദ്രന്‍ സമ്മതിച്ചതെന്നും ക്രൈം ബ്രാഞ്ച് എസ് പി നടരാജന്‍ പറഞ്ഞു.
പത്രസമ്മേളനം നടത്തിയാണ് ഇദ്ദേഹം ക്രൈം ബ്രാഞ്ച് എസ് പി ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയത്.
വാര്‍ത്ത നല്‍കാനായി സൂര്യ ടി വി യിലേയ്ക്ക് വിളിച്ചത് താന്‍ വാങ്ങിയ മൊബൈല്‍ ഫോണ്‍ കാര്‍ഡുകൊണ്ടാണെന്നും ജയചന്ദ്രന്‍ സമ്മതിച്ചു. ഈ ഫോണ്‍ ശോഭനാ ജോര്‍ജ്ജും അവരുടെ മകളുമാണ് ഉപയോഗിച്ചിരുന്നത്. കേസ് ഉണ്ടായതിനെ തുടര്‍ന്ന് ഈ ഫോണ്‍ ശോഭനയുടെ ഒരു കുടുംബ സുഹൃത്തിനെ ഏല്പിച്ചത്രെ. ഇത് ആരാണെന്ന് പൊലീസ് വെളിപ്പെടുത്തിയില്ല. അന്വേഷണം പുരോഗമിയ്ക്കുന്നതുകൊണ്ടാണിതെന്നും പൊലീസ് വ്യക്തമാക്കി.
പ്രവീണ്‍ എന്ന ഒരാളിന്റെ കൈയിലാണ് വിവാദ രേഖ സൂര്യ ടി വി യിലേയ്ക്ക് കൊടുത്തയച്ചത്. പ്രവീണ്‍ എന്നയാളിന്റെ പേരില്‍ പല പൊലീസ് സ്റേഷനിലും കേസുണ്ടെന്ന് കണ്ടെത്തിയതായും ക്രൈം ബ്രാഞ്ച് പറയുന്നു.
മുന്‍പ് ഐ എസ് ആര്‍ ഒ ചാരക്കേസ് താനാണ് വെളിയില്‍ കൊണ്ടുവന്നത്. അന്ന് അതിന്റെ പേരില്‍ ഒരു സര്‍ക്കാര്‍ രാജിവയ്ക്കേണ്ടി വന്നു. എന്നാല്‍ ഈ കേസ് പാളിപ്പോയതുകൊണ്ട് ഇന്ന് തന്റെ തലയില്‍ മുള്‍കിരീടം വീണിരിയ്ക്കുകയാണെന്ന് ജയചന്ദ്രന്‍ കുറ്റസമ്മതത്തില്‍ പറഞ്ഞത്രെ.
വ്യവസായിയായ ബാബു, പത്ര പ്രവര്‍ത്തകനായ ചന്ദ്രമോഹന്‍ എന്നിവര്‍ക്ക് ഈ കേസുമായുള്ള ബന്ധം ഇപ്പോള്‍ വ്യക്തമാക്കുന്നില്ലെന്നും പൊലീസ് പറഞ്ഞു.
അതിനിടെ പൊലീസിന് കീഴടങ്ങിയ ജയചന്ദ്രനെ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എം.ജെ. ജോസ് റിമാന്‍ഡു ചെയ്തു. ജയചന്ദ്രന്റെ ജാമ്യാപേക്ഷയിലും പൊലീസ് കസ്റഡിയില്‍ വിട്ടുകിട്ടാനുള്ള ക്രൈംബ്രാഞ്ചിന്റെ അപേക്ഷയിന്‍മേല്‍ വെള്ളിയാഴ്ച വാദം കേള്‍ക്കും.












Click it and Unblock the Notifications