കിളിരൂര്‍: കൊലക്കുറ്റത്തിന് കേസെടുത്തേക്കും
കൊച്ചി: കിളിരൂര്‍ പീഡനക്കേസിലെ സാക്ഷിയായ പെണ്‍കുട്ടി ശാരി എസ്. നായര്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചതോടെ കേസിലെ പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കാന്‍ പൊലീസ് ആലോചിക്കുന്നു.
304-ാം വകുപ്പ് പ്രകാരം കൊലപാതകമല്ലാത്ത നരഹത്യ കുറ്റം കേസിലെ പ്രതികള്‍ക്കെതിരെ ചുമത്താനാണ് പൊലീസ് ആലോചിക്കുന്നത്. ഇക്കാര്യത്തില്‍ നിയമവിദഗ്ധരുമായി ആലോചിച്ചതിന് ശേഷം തീരുമാനമെടുക്കുമെന്ന് കേസ് അന്വേഷണത്തിന്റെ ചുമതലയിലുള്ള ഡിഐജി ശ്രീലേഖ പറഞ്ഞു.
പെണ്‍കുട്ടിയുടെ മരണത്തിലെ ദുരൂഹത പല ആരോപണങ്ങളും ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ മരണത്തിന് കാരണമായ വൃക്കകളിലെ പൂപ്പല്‍ബാധ ഉണ്ടായതെങ്ങനെയെന്നതിനെ പറ്റി സംശയമുണര്‍ന്നിട്ടുണ്ട്. പെണ്‍കുട്ടിക്ക് നല്കിയ ചികിത്സയിലെ പോരായ്മകളാണോ മരണത്തിന് കാരണമായതെന്ന സംശയം ദുരീകരിക്കപ്പെട്ടിട്ടില്ല.












Click it and Unblock the Notifications