കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈദ്യുതി ബോര്‍ഡ്: ആനുകൂല്യം കുറയ്ക്കും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ക്കുള്ള അധിക ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ നടപടി ആരംഭിച്ചു.

ബോര്‍ഡിലെ ഗ്രേഡ് പ്രൊമോഷന്‍ ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ സര്‍വീസിലേതിന് തുല്യമാക്കുകയാണ്. ഇതിനുള്ള കുറിപ്പ് ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പില്‍ നിന്ന് ബോര്‍ഡ് ചെയര്‍മാന്‍ അംഗീകാരത്തിന് നല്‍കിയിട്ടുണ്ട്.

സര്‍ക്കാരിന്റെ ഈ തീരുമാനത്തിനെതിരെ നേരത്തേ തന്നെ വൈദ്യുതി ബോര്‍ഡിലെ ജിവനക്കാരുടെ സംഘടനകളും പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു. വരും ദിവസങ്ങളില്‍ ഇത്തരം പ്രതിഷേധത്തിന് ശക്തികൂടും.

വൈദ്യുതി ബോര്‍ഡില്‍ മൂന്ന് ഗ്രേഡേ നല്‍കുന്നുള്ളൂവെങ്കിലും ശമ്പള പുനര്‍നിര്‍ണയ സൗകര്യം ലഭിക്കുന്നുണ്ട്. സര്‍ക്കാര്‍ സര്‍വീസില്‍ ഗ്രേഡ് പ്രൊമോഷന്‍ കിട്ടുന്നവര്‍ക്ക് ഈ സൗകര്യം ഇല്ല. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഗ്രേഡ് നല്‍കുമ്പോള്‍ അതിന് പ്രത്യേക സ്കെയിലുകള്‍ തന്നെ ഉണ്ട്. എന്നാല്‍ വൈദ്യുതി ബോര്‍ഡില്‍ റണ്ണിങ്ങ് മാസ്റര്‍ സ്കെയില്‍ മാത്രമാണ് നല്‍കുന്നത്. അതായത് ഇലക്ട്രിസിറ്റി വര്‍ക്കര്‍ മുതല്‍ സബ് എഞ്ചിനീയര്‍ വരെ ഒരേ സ്കെയില്‍.

ഗ്രേഡ് പ്രൊമോഷന്‍ ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ സര്‍വീസിലേതുപോലെയാക്കുമ്പോള്‍ വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ക്ക് ശമ്പള പുനര്‍നിര്‍ണയത്തിന്റെ അടിസ്ഥാനത്തില്‍ ആയിരക്കണക്കിന് രൂപ നഷ്ടമാകാനിടയുണ്ട്. സര്‍ക്കാര്‍ സര്‍വീസില്‍ കേഡര്‍ പ്രൊമോഷന്‍ കിട്ടുമ്പോള്‍ പ്രൊമോഷന്‍ പോസ്റ് വേണ്ടെന്നുവച്ചാല്‍ അവര്‍ക്ക് ഗ്രേഡ് പ്രൊമോഷന്‍വഴി ലഭിച്ച ആനുകൂല്യം നഷ്ടമാകും. എന്നാല്‍ വൈദ്യുതി ബോര്‍ഡില്‍ പ്രൊമോഷന്‍ തസ്തിക വേണ്ടെന്നുവച്ചാലും ഗ്രേഡ് ആനുകൂല്യം ലഭിക്കുമായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X