Get Updates
Get notified of breaking news, exclusive insights, and must-see stories!

കയറ്റിറക്ക് നിയമം പ്രാബല്യത്തിലായി

തിരുവനന്തപുരം: പുതിയ കയറ്റിറക്ക് നിയമത്തിലെ വ്യവസ്ഥകള്‍ നവംബര്‍ അഞ്ച് മുതല്‍ പ്രാബല്യത്തില്‍ വന്നു. ഇതുസംബന്ധിച്ച വിജ്ഞാപനം സര്‍ക്കാര്‍ പുറപ്പെടുവിച്ചു.

വ്യക്തിപരവും ഗാര്‍ഹികവുമായ ആവശ്യങ്ങള്‍ക്ക് ഉടമയ്ക്ക് സ്വന്തം നിലയില്‍ കയറ്റിറക്കിന് ആളുകളെ നിയോഗിക്കാമെന്നാണ് പുതിയ നിയമത്തിലെ വ്യവസ്ഥ. ഇതിന് പുറമെ വ്യവസായ പാര്‍ക്കുകള്‍, കയറ്റുമതി ഉത്പാദന മേഖലകള്‍, വ്യാവസായിക വാണിജ്യ പ്രദേശങ്ങള്‍, വിനോദസഞ്ചാര പ്രദേശങ്ങള്‍, കാര്‍ഷിക വിപണികള്‍ എന്നിവയിലും കയറ്റിറക്കിന് സ്വന്തം ആളുകളെ നിയോഗിക്കുകയോ സ്വയം ചെയ്യുകയോ ആവാം.

അതേ സമയം 1948-ലെ ഫാക്ടറീസ് നിയമം, 1951ലെ തോട്ടം തൊഴിലാളി നിയമം, 1960ലെ കച്ചവട വാണിജ്യ സ്ഥാപന നിയമം എന്നിവയുടെ പരിധിയില്‍ വരുന്ന തൊഴിലാളികള്‍ക്ക് ഈ നിയമം ബാധകമല്ല.

ഓരോ പ്രദേശത്തിന്റെയും പ്രത്യേകത കൂടി കണക്കിലെടുത്ത് കയറ്റിറക്കിനുള്ള കൂലി നിശ്ചയിക്കാം. സര്‍ക്കാര്‍ നിശ്ചയിച്ച് വിജ്ഞാപനം ചെയ്യുന്ന വേതനത്തില്‍ കൂടുതല്‍ ആവശ്യപ്പെടുന്നത് നിയമവിരുദ്ധമാണ്. ഇതില്‍ കുറഞ്ഞ കൂലിയേ നല്‍കൂ എന്ന് ശഠിക്കുന്നതു നിയമവിരുദ്ധമാണ്. മൂന്ന് വര്‍ഷത്തിലൊരിക്കല്‍ വേതനം പരിഷ്കരിക്കണം.

ഉടമയുടെ അനുവാദം കൂടാതെ വളപ്പില്‍ കടക്കുന്നതും ജോലി തടസപ്പെടുത്തുന്നതും നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+