കുഞ്ഞാലിക്കുട്ടി രാജിവയ്ക്കണം: എന്‍എസ്എസ്
തിരുവല്ല: ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ ആരോപണവിധേയനായ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി രാജിവയ്ക്കണമെന്ന് എന്‍എസ്എസ് അസിസ്റന്റ് സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടു.
തിരുവല്ല താലൂക്ക് എന്‍എസ്എസ് യൂണിയന്‍ നടത്തിയ നവതി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
താന്‍ രാജിവയ്ക്കുകയോ അന്വേഷണത്തെ നേരിടുകയോ ചെയ്യില്ലെന്ന കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന ജനാധിപത്യത്തിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ക്ക് എതിരാണ്. മുസ്ലിം ലീഗ് പ്രസിഡന്റ് പാണക്കാട് തങ്ങള്‍ പറഞ്ഞാല്‍ മാത്രമേ താന്‍ രാജിവയ്ക്കൂവെന്ന് പറയുന്ന കുഞ്ഞാലിക്കുട്ടിക്ക് തന്നെ തിരഞ്ഞെടുത്ത ജനങ്ങളോട് യാതൊരു ഉത്തരവാദിത്തവുമില്ലേയെന്ന് അദ്ദേഹം ചോദിച്ചു.
കരിപ്പൂര്‍ വിമാനത്താവളത്തിലെ ദേശീയ പതാക നീക്കി അവിടെ മുസ്ലിം ലീഗിന്റെ കൊടി ഉയര്‍ത്തുകയും മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുകയും ചെയ്ത സംഭവം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചരിത്രത്തിലെ കറുത്ത പാടുകളാണ്.
മുഖ്യമന്ത്രി ചിലരുടെ തടവിലാണെന്ന ധാരണയാണ് ജനങ്ങള്‍ക്കിടയിലുള്ളത്. ഇക്കാര്യത്തില്‍ നീതിപൂര്‍വമായ സമീപനമുണ്ടായില്ലെങ്കില്‍ അനുഭവിക്കേണ്ടിവരും- സുകുമാരന്‍ നായര്‍ പറഞ്ഞു.












Click it and Unblock the Notifications