Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ നിന്ന് സോഫ്റ്റ്വേര്‍ കയറ്റുമതി 200 കോടിയാവും

തിരുവനന്തപുരം: ടെക്നോപാര്‍ക്കില്‍ നിന്നുള്ള സോഫ്റ്റ്വേര്‍ കയറ്റുമതി ഈ വര്‍ഷം 200 കോടിയ്ക്ക് മുകളിലാവുമെന്ന് ടെക്നോപാര്‍ക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ രാജീവ് വാസുദേവന്‍ പറഞ്ഞു.

156 കോടിയുടെ കയറ്റുമതിയാണ് കഴിഞ്ഞ വര്‍ഷം നടന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 36 ശതമാനം വര്‍ധനവ് ഈ വര്‍ഷം കയറ്റുമതിയിലുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ പല കമ്പനികളും ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

156 ഏക്കറുള്ള ടെക്നോപാര്‍ക്കിലെ എട്ട് ലക്ഷം ചതുരശ്ര അടി സ്ഥലത്ത് 55 കമ്പനികളാണ് ഇപ്പോള്‍ ഉള്ളത്. അഞ്ച് ലക്ഷം ചതുരശ്ര അടി സ്ഥലം കൂടി വിവിധ കമ്പനികള്‍ ബുക്ക് ചെയ്തിട്ടുണ്ട്. 1500 ഐടി ജീവനക്കാരും 500 മറ്റ് ജീവനക്കാരുമാണ് ടെക്നോപാര്‍ക്കിലെ വിവിധ കമ്പനികളിലുള്ളത്.

പുതിയ കമ്പനികള്‍ ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തനം തുടങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ദുബായി ഐ ടി മേളയില്‍ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘം പങ്കെടുത്തപ്പോള്‍ ഗള്‍ഫിലെ വിവിധ കമ്പനികള്‍ ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തനം തുടങ്ങുന്നതിന് താത്പര്യം പ്രകടിപ്പിച്ചിരുന്നു.

രണ്ട് തരത്തിലുളള ചര്‍ച്ചകളാണ് ഈ കമ്പനികളുമായി നടത്തിയിട്ടുള്ളതെന്ന് വാസുദേവന്‍ പറഞ്ഞു. ഒരു വിഭാഗം കമ്പനികള്‍ തങ്ങളുടെ ഡെവലപ്പ്മെന്റ് കേന്ദ്രം ടെകനോപാര്‍ക്കില്‍ തുടങ്ങുന്നതിനാണ് താത്പര്യം പ്രകടിപ്പിച്ചത്. മറ്റൊരു വിഭാഗം കമ്പനികള്‍ പങ്കാളികളെ തേടുകയാണ്.

ഗള്‍ഫിലെ ചില കമ്പനികളുടെ പ്രതിനിധികള്‍ അടുത്തു തന്നെ ടെക്നോപാര്‍ക്ക് സന്ദര്‍ശിക്കുമെന്ന് വാസുദേവന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+