Get Updates
Get notified of breaking news, exclusive insights, and must-see stories!

യു.എന്‍.പ്രമേയം ഇറാഖ് അംഗീകരിച്ചു

ഐക്യരാഷ്ട്ര സഭ: നിരായുധീകരണത്തിനുള്ള ഐക്യരാഷ്ട്രസഭാപ്രമേയം ഇറാഖ് അംഗീകരിച്ചു. നേരത്തേ ഇറാഖ് പാര്‍ലമെന്റ് ഈ പ്രമേയം തള്ളിയിരുന്നു.

പ്രമേയം അംഗീകരിച്ച സാഹചര്യത്തില്‍ ഐക്യരാഷ്ട്ര സഭയുടെ പ്രതിനിധികള്‍ നവംബര്‍ 18 തിങ്കളാഴ്ച ആയുധ പരിശോധനയ്ക്കായി ഇറാഖിലെത്തും.

ഉപാധികളൊന്നുമില്ലാതെ തങ്ങള്‍ പ്രമേയം അംഗീകരിക്കുന്നതായുള്ള ഇറാഖ് സര്‍ക്കാറിന്റെ കത്ത് ബുധനാഴ്ചയാണ് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ കോഫി അന്നന് അയച്ചു കൊടുത്തത്. തങ്ങള്‍ക്ക് പ്രമേയത്തോട് യോജിപ്പില്ലെങ്കിലും ഒരു യുദ്ധം ഒഴിവാക്കാനും സമാധാനത്തിന്റെ പാത സ്വീകരിയ്ക്കാനുമാണ് ഈ നടപടിയെന്നും ഇറാഖ് വ്യക്താമാക്കി.

വെള്ളിയാഴ്ചയാണ് ഇറാഖ് പ്രമേയത്തിന് മറുപടി നല്‍കേണ്ടിയിരുന്ന അവസാന സമയം.

എങ്കിലും ഇറാഖിനോട് യാതൊരു സഹിഷ്ണുതയും കാണിയ്ക്കുന്നതല്ലെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ജോര്‍ജ് ഡബ്ല്യു. ബുഷ് വ്യക്തമാക്കിയിട്ടുണ്ട്. നിരായുധീകരണം സംബന്ധിച്ച ഐക്യരാഷ്ട്രസഭാ പ്രമേയത്തില്‍ ഇറാഖ് പ്രസിഡണ്ട് സദ്ദാംഹുസൈന്റെ തീരുമാനമാണ് തനിക്കറിയേണ്ടതെന്ന് ബുഷ് പറഞ്ഞു.

ഇറാഖ് പാര്‍ലമെന്റ് റബര്‍സ്റാമ്പ് മാത്രമാണെന്ന് ബുഷ് അഭിപ്രായപ്പെട്ടു. സദ്ദാം ഏകാധിപതിയാണ്. അതിനാല്‍ സദ്ദാം എന്തു പറയുന്നു എന്നാണറിയേണ്ടത്.

യുദ്ധമുണ്ടായാല്‍ അടുത്തവര്‍ഷം ആദ്യപാദം അസംസ്കൃത എണ്ണയുടെ വില ബാരലിന് 80 ഡോളറാവുമെന്ന് സെന്റര്‍ ഫോര്‍ സ്ട്രാറ്റെജിത് ആന്റ് ഇന്റര്‍നാഷണല്‍ സ്റഡീസില്‍ ചേര്‍ന്ന ഊര്‍ജ വിദഗ്ധരുടെ യോഗം വിലയിരുത്തി. ഇപ്പോള്‍ ഇത് ഏതാണ്ട് 26 ഡോളറാണ്.

പ്രമേയം അംഗീകരിച്ച് ഇറാഖ് ഐക്യരാഷ്ട്ര സഭയ്ക്ക് അയച്ച കത്തില്‍ യു എസിനേയും ഇസ്രായേലിനേയും വേണ്ടുവോളം വിമര്‍ശിച്ചിട്ടുണ്ടത്രെ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+