ബോഫോഴ്സ്: ഹിന്ദൂജ സഹോദരന്മാര്‍ കുറ്റക്കാര്‍
ദില്ലി: ബോഫോഴ്സ് ആയുധ ഇടപാട് കേസില്‍ ഹിന്ദൂജ സഹോദരര്‍ക്കും ബോഫോഴ്സ് ആയുധ കമ്പനിയ്ക്കും എതിരെ പ്രത്യേക കോടതി കുറ്റപത്രം പുറപ്പെടുവിച്ചു.
ഇരുവരും കോഴയ്ക്കായി ഗൂഢാലോചന നടത്തിയതായി കുറ്റപത്രത്തില്‍ പറയുന്നു. പ്രത്യേക ജഡ്ജി പ്രേംകുമാറാണ് കുറ്റപത്രം തയ്യാറാക്കിയത്. ഹിന്ദൂജ സഹോദരരായ ശ്രീചന്ദ്, ഗോപീചന്ദ്, പ്രകാശ്ചന്ദ് എന്നിവര്‍ക്കും ബോഫോഴ്സ് കമ്പനിയ്ക്കും എതിരേയാണ് കുറ്റപത്രം. ഇവര്‍ക്ക് എതിരെയുള്ള കേസ് വിസ്താരം ഡിസംബര്‍ നാലിന് കേടതി കേള്‍ക്കുന്നത്.
തങ്ങള്‍ നിരപരാധികളാണെന്ന് ഹിന്ദൂജ സഹോദരന്മാര്‍ കോടതിയില്‍ ബോധിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications