മൈക്രോസോഫ്റ്റ് കാമ്പസ് ഉദ്ഘാടനം ചെയ്തു
ഹൈദരാബാദ്: മൈക്രോസോഫ്റ്റിന്റെ പുതിയ കാമ്പസ് ഹൈദരാബാദില്‍ പ്രവര്‍ത്തനമാരംഭിച്ചു. നവംബര്‍ 15 തിങ്കളാഴ്ച കര്‍ണാടക മുഖ്യമന്ത്രി വൈ. എസ്. രാജശേഖര്‍ റെഡ്ഢി കാമ്പസ് ഉദ്ഘാടനം ചെയ്തു.
അമേരിക്കക്ക് പുറത്തെ മൈക്രോസോഫ്റ്റിന്റെ ഏറ്റവും വലിയ ഡെവലപ്മെന്റ് സെന്ററായിരിക്കും ഹൈദരാബാദിലേത്. മെക്രൈസോഫ്റ്റ് ചീഫ് എക്സിക്യട്ടീവ് ഓഫീസര്‍ സ്റീവ് ബാല്‍മര്‍ കാമ്പസിന്റെ രണ്ടാം ഘട്ട വിപുലീകരണത്തിനായി തറക്കല്ലിട്ടു.
തിങ്കളാഴ്ച ഉദ്ഘാടനം ചെയ്ത കാമ്പസ് സമുച്ചയം 28 ഏക്കറുകളിലാണ് പരന്നുകിടക്കുന്നത്. ഇന്ത്യ ഡെവലപ്മെന്റ് സെന്റര്‍, ഗ്ലോബല്‍ ഡെലിവറി സെന്റര്‍ ഒഫ് ഇന്ത്യ, സെയില്‍സ് മാര്‍ക്കറ്റിംഗ് ഡിവിഷന് എന്നീ വിഭാഗങ്ങളിലെ ജീവനക്കാര്‍ ഇവിടെ പ്രവര്‍ത്തിക്കും.
ഉപഭോക്താക്കള്‍ക്കും വ്യവസായത്തിനും പുതിയ അവസരങ്ങള്‍ തുറന്നിടുന്നതിനായി ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള കമ്പനിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ കാമ്പസ് തുടങ്ങിയതെന്ന് ബാല്‍മര്‍ പറഞ്ഞു. മൂന്ന് വര്‍ഷത്തിനുള്ളില്‍ 40 കോടി യുഎസ് ഡോളറിന്റെ നിക്ഷേപം മൈക്രോസോഫ്റ്റ് നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ മൈക്രോസോഫ്റ്റിന്റെ ഓഫീസ് വാടകക്കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 1998 മുതലാണ് ഓഫീസ് പ്രവര്‍ത്തനം തുടങ്ങിയത്.












Click it and Unblock the Notifications