Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎച്ച്പിയ്ക്ക് വാജ്പേയിയുടെ താക്കീത്

ദില്ലി: വിശ്വഹിന്ദു പരിഷത്തിന് പ്രധാനമന്ത്രി വാജ്പേയിയുടെ വക താക്കീത്. കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷന്റെ വിലക്ക് ഒരു സംഘടനയും ലംഘിക്കരുതെന്നും പ്രധാനമന്ത്രി വാജ്പേയി താക്കീത് നല്കി.

നവമ്പര്‍ 15 വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഗോധ്രാ സംഭവത്തെയും അതിനെ തുടര്‍ന്നുണ്ടായ വര്‍ഗ്ഗീയകലാപങ്ങളേയും വോട്ടുനേടാനുള്ള മാര്‍ഗ്ഗമായി ഉപയോഗിക്കരുതെന്നും വാജ്പേയി പറഞ്ഞു.

ഡിസംബര്‍ 12ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യാതൊരു മതപ്രകടനങ്ങളും പാടില്ലെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിലക്കിനെ പ്രധാനമന്ത്രി ന്യായീകരിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തിന്റെ ഭാഗമായി മതപരമായ പ്രകടനങ്ങള്‍ നിരോധിച്ച ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിലക്ക് ലംഘിച്ച് ഗോധ്രയില്‍ നിന്നും നവമ്പര്‍ 17ഞായറാഴ്ച പദയാത്ര നടത്തുമെന്ന പിടിവാശിയിലാണ് വിഎച്ച്പി നേതാക്കള്‍. കമ്മിഷന്റെ വിലക്കിനെ വിമര്‍ശിച്ച ബിജെപിയോട് പ്രധാനമന്ത്രി തീര്‍ത്തും വിയോജിപ്പ് പ്രകടിപ്പിച്ചു. ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രകടനങ്ങള്‍ വിലക്കിക്കൊണ്ടുള്ള കമ്മിഷന്റെ തീരുമാനം തീര്‍ത്തും ശരിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+