യാത്ര നടത്തുമെന്ന് വിഎച്ച്പി
അഹമ്മദാബാദ്: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിലക്ക്ലംഘിച്ചുകൊണ്ട് യാത്ര നടത്തരുതെന്ന് പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന വിശ്വഹിന്ദു പരിഷത്ത് തള്ളി. ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി മതയാത്രകള്‍ നിരോധിച്ചുകൊണ്ടുള്ള തിരഞ്ഞടുപ്പ് കമ്മിഷന്റെ ഉത്തരവ് ലംഘിക്കാന്‍ വിഎച്ച്പി യോഗം തീരുമാനിച്ചു.
ഗോധ്രയില്‍ ഹിന്ദുസന്യാസിമാരെ തീവണ്ടിയില്‍ ചുട്ടുകരിച്ചതിന്റെ ഓര്‍മ്മയ്ക്കായി എസ്-6 കോച്ചിന്റെ ഒരു മാതൃകയും യാത്രയില്‍ പ്രകടനക്കാര്‍ വഹിക്കും. നവമ്പര്‍ 15 വെള്ളിയാഴ്ച അഹമ്മദാബാദില്‍ ചേര്‍ന്ന വിഎച്ച്പിയുടെയും ബജ്രംഗ്ദളിന്റെയും മുതിര്‍ന്ന നേതാക്കളുടെ യോഗമാണ് ഈ തീരുമാനമെടുത്തത്.
യാത്ര സമാധാനപരമായിരിക്കുമെന്ന് വിശ്വഹിന്ദുപരിഷത്ത് അന്താരാഷ്ട്ര ജനറല്‍ സെക്രട്ടറി പ്രവീണ്‍ തൊഗാഡിയ പറഞ്ഞു. ഈ യാത്ര ഹിന്ദുസമുദായത്തിന്റെ അടിസ്ഥാനാവകാശമാണ്. - അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications