Get Updates
Get notified of breaking news, exclusive insights, and must-see stories!

എഡിബി: ഉദ്യോഗസ്ഥ സംഘം മനിലയില്‍

തിരുവനന്തപുരം: എ ഡി ബി വായ്പ സംബന്ധിച്ച് ചര്‍ച്ച നടത്തുന്നതിനായി ചീഫ് സെക്രട്ടറി എന്‍. ചന്ദ്രശേഖരന്‍ നായരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം മനിലയിലേക്ക് പോയി.

ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി സുധാ പിള്ള, സര്‍ക്കാര്‍ ആധുനികവത്കരണ സെക്രട്ടറി കെ. എം. അബ്രഹാം എന്നിവരാണ് ചീഫ് സെക്രട്ടറിയോടൊപ്പമുള്ളത്. നവംബര്‍ 15നും 16നും മനിലയില്‍ എ ഡി ബി ഉദ്യോഗസ്ഥരുമായി സംഘം അവസാനവട്ട ചര്‍ച്ച നടത്തും.

നവംബര്‍ 20ന് സംഘം തിരിച്ചെത്തും. ഡിസംബറോടെ വായ്പ സംബന്ധിച്ച് എ ഡി ബി തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സര്‍ക്കാരിന്റെ പരിഷ്കരണത്തിനും ആധുനികവത്കരണത്തിനും 1800 കോടി മൂന്ന് ഗഡുക്കളായാണ് ലഭിക്കുക. വൈദ്യുത രംഗത്തിനും നഗരങ്ങളുടെ ആധുനികവത്കരണത്തിനും 1000 കോടി വീതം ലഭിക്കും. 2010നകം 3800 കോടിയോളം രൂപ ലഭിക്കുന്നതാണ് എ ഡി ബിയുടെ ധനസഹായ പദ്ധതി.

വായ്പയുടെ 70 ശതമാനം സഹായമായാണ് ലഭിക്കുന്നത്. ഇതിന് 11.5 ശതമാനമാണ് പലിശ.

വായ്പ സംബന്ധിച്ച് എ ഡി ബിയുമായി നടത്തുന്ന ചര്‍ച്ച സുതാര്യമായിരിക്കുമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ അംഗീകരിച്ച പരിഷ്കരണ നയത്തിന്റെ വിശദാംശങ്ങള്‍ ഇനിയും പുറത്തുവിട്ടിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+