ഗ്രൂപ്പ് തിരിഞ്ഞ് കൂടിക്കാഴ്ച വേണ്ടെന്ന് ആന്റണി
തിരുവനന്തപുരം: ഗ്രൂപ്പടിസ്ഥാനത്തില്‍ എം എല്‍ എമാരെ കാണാന്‍ മുഖ്യമന്ത്രി എ. കെ. ആന്റണി വിസമ്മതിച്ചു.
ഐ ഗ്രൂപ്പ് എം എല്‍ എമാര്‍ ഒന്നിച്ച് മുഖ്യമന്ത്രിയെ കണ്ട് പൊലീസ് നയത്തെ പറ്റി പരാതി പറയാന്‍ കരുണാകരന്റെ വീട്ടില്‍ ചേര്‍ന്ന ഐ ഗ്രൂപ്പ് യോഗം തീരുമാനിച്ചിരുന്നു. എന്നാല്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ എം എല്‍ എമാര്‍ തന്നെ കാണുന്നതിന് അനുമതി നല്‍കാനാവില്ലെന്ന് ആന്റണി വ്യക്തമാക്കി.
രണ്ടോ മൂന്നോ എം എല്‍ എമാര്‍ക്ക് തന്നെ വന്നു കാണാമെന്നും ആന്റണി വ്യക്തമാക്കിയിട്ടുണ്ട്. കൂടിക്കാഴ്ചയ്ക്ക് സമയം നിശ്ചയിക്കാന്‍ കോണ്‍ഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് എം. പി. ഗംഗാധരനെയാണ് നിയോഗിച്ചിരുന്നത്. ആന്റണിയുമായി ഗംഗാധരന്‍ ഫോണില്‍ സംസാരിച്ചപ്പോള്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ എം എല്‍ മാരെ കാണാന്‍ പറ്റില്ലെന്ന് ആന്റണി അറിയിക്കുകയായിരുന്നു.
ഗ്രൂപ്പ് തിരിഞ്ഞ് എം എല്‍ എമാര്‍ മുഖ്യമന്ത്രിയെ കാണുന്നത് അച്ചടക്ക ലംഘനമാണെന്ന് നേരത്തെ കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന്‍ പറഞ്ഞിരുന്നു. രണ്ടോ മൂന്നോ എം എല്‍ എമാര്‍ ചേര്‍ന്ന് മുഖ്യമന്ത്രിയെ കാണാനാണ് ഐ ഗ്രൂപ്പിന്റെ ഇനിയുള്ളനീക്കം.












Click it and Unblock the Notifications