കൊക്ക കോള കേന്ദ്രം ആക്രമിച്ചു
കോഴിക്കോട്: കൊക്ക കോളയുടെ കോഴിക്കോട്ടെ മൊത്ത വിപണന കേന്ദ്രം യുവജനവേദി പ്രവര്‍ത്തകര്‍ ആക്രമിച്ചു.
നവംബര്‍ 15 വെള്ളിയാഴ്ച രാവിലെ 10.30 ഓടെയായിരുന്നു ആക്രമണം. കൊക്ക കോളയുടെ മൊത്ത വിപണന കേന്ദ്രത്തിലെ കൊക്ക കോള കുപ്പികള്‍ യുവജനവേദി പ്രവര്‍ത്തര്‍ നശിപ്പിച്ചു. ഒരു സ്ത്രീയുള്‍പ്പെടെ 18 യുവജനവേദി പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയത്. ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ കുപ്പി വെള്ളകച്ചവടത്തിനെതിരെ സമരം ചെയ്യുമെന്ന് നേരത്തേ യുവജന വേദി പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു.
കേന്ദ്രത്തിലെ ജീവനക്കാര്‍ക്കു നേരെ ആക്രമണമുണ്ടായില്ല. ആക്രമണത്തിന് ശേഷം കേന്ദ്രം യുവജനവേദി പ്രവര്‍ത്തകര്‍ ഉപരോധിച്ചു. യുവജനവേദി ജില്ലാ പ്രസിഡന്റ് അനില്‍കുമാര്‍ ഉപരോധം ഉദ്ഘാടനം ചെയ്തു. കുടിവെള്ളം പോലും സ്വകാര്യവത്കരിക്കുകയാണ് ബഹുരാഷ്ട്ര കുത്തകകള്‍ ചെയ്യുന്നതെന്ന് അനില്‍കുമാര്‍ പറഞ്ഞു. പൊലീസ് യുവജനവേദി പ്രവര്‍ത്തകരെ അറസ്റ് ചെയ്തു.












Click it and Unblock the Notifications