ചേകന്നൂര്‍ കേസ്: ഏഴ് പേരെ പിടികിട്ടാപുള്ളികളായി പ്രഖ്യാപിച്ചു
കൊച്ചി: ചേകന്നൂര്‍ മൗലവി വധക്കേസില്‍ ഏഴ് പേരെ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് പിടികിട്ടാപുള്ളികളായി പ്രഖ്യാപിച്ചു. കേസ് അന്വേഷിക്കുന്ന സി ബി ഐയുടെ ശുപാര്‍ശ പ്രകാരമാണ് ഇത്.
അരീക്കോട് പത്തനാപുരം മംഗലശേരി ബഷീര്‍, കുഴിമണ്ണ അക്കരപറമ്പ് സലാം പലേപ്പെട്ട, കുഴിമമണ്ണ പുല്ലന്‍ചേരി പൂരുകുന്നത്ത് കൊന്തേടന്‍ മുഹമ്മദ്കുട്ടി, കുഞ്ഞു മരയ്ക്കാര്‍ മേക്കണ്ടി, പാലംകുളങ്ങര പുള്ളിക്കല്‍ കുന്നത്തിരി അബ്ദുള്‍ ഗഫൂര്‍, കാരന്തൂര്‍ മണ്ടാളില്‍ ഉസ്മാന്‍ മുസലിയാര്‍, കാരന്തൂര്‍ മണ്ടാളില്‍ ഉമര്‍ ഹാജി എന്നിവരെയാണ് പിടികിട്ടാപുള്ളികളായി പ്രഖ്യാപിച്ചത്. ഇവര്‍ക്കെതിരെ നേരത്തെ അറസ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നെങ്കിലും പ്രതികളെ പിടികിട്ടാത്തതിനെ തുടര്‍ന്ന് വാറന്റ് മടക്കിയിരുന്നു.
ആലംകോട് സ്വദേശി വി. വി. ഹംസ, കുഴിമണ്ണ സ്വദേശി ഇലിയന്‍ ഹംസ, സൗത്ത് കളമശേരി പി. കെ. സൈഫുദ്ദീന്‍ എന്നീ മൂന്നു പ്രതികളെ നേരത്തെ സി ബി ഐ അറസ്റ് ചെയ്തിരുന്നു.












Click it and Unblock the Notifications