Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂര്‍ ഡെപ്യൂട്ടി മേയറെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി

തിരുവനന്തപുരം: തൃശൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പി. എസ്. ജോണിയെ അച്ചടക്കലംഘനത്തിന് കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി.

തൃശൂര്‍ മേയര്‍, ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പ് വിവാദമായതിനെ തുടര്‍ന്ന് പാര്‍ട്ടി നേതാക്കള്‍ രൂപം നല്‍കിയ ഒത്തുതീര്‍പ്പ് ഫോര്‍മുലയനുസരിച്ച് ജോണി ഡെപ്യൂട്ടി മേയര്‍ സ്ഥാനം രാജിവയ്ക്കാത്തതിനാലാണ് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള അറിയിച്ചു.

മുന്‍ കെപിസിസി പ്രസിഡന്റ് പി. പി. തങ്കച്ചന്‍, മുന്‍ യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി, കെപിസിസി ട്രഷറര്‍ സി. എന്‍. ബാലകൃഷ്ണന്‍, കോണ്‍ഗ്രസ് എംഎല്‍എ പി. പി. ജോര്‍ജ് എന്നിവര്‍ പ്രശ്നപരിഹാരത്തിനായി രൂപം നല്‍കിയ ഒത്തുതീര്‍പ്പ് ഫോര്‍മുലയനുസരിച്ച് ഒക്ടോബര്‍ 31ന് ജോണി രാജിവയ്ക്കേണ്ടതായിരുന്നു. രേഖാമൂലം ജോണിക്ക് നിര്‍ദേശം നല്‍കിയിട്ടും അദ്ദേഹം രാജിവയ്ക്കാന്‍ തയ്യാറായില്ലെന്ന് തെന്നല ബാലകൃഷ്ണപിള്ള പറഞ്ഞു.

അതേ സമയം കെ. കരുണാകരന്‍ പറയാതെ താന്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനം രാജിവയ്ക്കില്ലെന്ന് ജോണി വ്യക്തമാക്കി. താന്‍ രണ്ട് തവണ നേരത്തെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്നും അച്ചടക്ക നടപടിയുടെ പേരില്‍ തന്നെ ഒതുക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

തനിക്കെതിരെ കോര്‍പ്പറേഷന്‍ കൗണ്‍സിലില്‍ പാര്‍ട്ടി അവിശ്വാസപ്രമേയം കൊണ്ടുവരികയാണെങ്കില്‍ മേയര്‍ കെ. രാധാകൃഷ്ണനെതിരെ താനും തന്നെ പിന്തുണക്കുന്നവരും അവിശ്വാസപ്രമേയം കൊണ്ടുവരും.

ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് എ ഗ്രൂപ്പിന്റെ നോമിനിയെ പോലും താന്‍ അംഗീകരിക്കാന്‍ തയ്യാറാണ്. എന്നാല്‍ ഐ ഗ്രൂപ്പില്‍ നിന്നും പുറത്താക്കപ്പെട്ട ഐ. പി. പോളിനെ ചില നേതാക്കള്‍ ചേര്‍ന്ന് ഐ ഗ്രൂപ്പ് നോമിനിയെന്ന നിലയില്‍ ഡെപ്യൂട്ടി മേയറാക്കാന്‍ നീക്കം നടത്തുന്നതിനെ അംഗീകരിക്കാനാവില്ലെന്ന് ജോണി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+