Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹര്‍ത്താല്‍ ഭാഗികം, സമാധാനപരം

തിരുവനന്തപുരം: കാഞ്ചി മഠാധിപതി ജയേന്ദ്ര സരസ്വതിയുടെ അറസ്റില്‍ പ്രതിഷേധിച്ച് ഹിന്ദുഐക്യവേദി സംസ്ഥാനത്ത് ആഹ്വാനം ചെയ്ത 12 മണിക്കൂര്‍ ഹര്‍ത്താലിന് ഭാഗിക പ്രതികരണം. ഹര്‍ത്താല്‍ പൊതുവെ സമാധാനപരമാണ്.

തിരുവനന്തപുരത്ത് പ്രകടനം നടത്താനൊരുങ്ങിയ ബിജെപി- ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരെ പൊലീസ് അറസ്റ് ചെയ്തു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണെങ്കിലും നഗരത്തില്‍ ഇരുചക്രവാഹനങ്ങളും മറ്റ് സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങി. സ്വകാര്യ ടാക്സികളും ഓട്ടോറിക്ഷകളും സര്‍വീസ് നടത്തുന്നുണ്ട്.

സംസ്ഥാനത്ത് പലയിടത്തും സ്കൂളുകള്‍ ഹര്‍ത്താല്‍ കാരണം അടച്ചിട്ടിരിക്കുകയാണ്. ഓഫീസുകളുടെ പ്രവര്‍ത്തനത്തെ ഹര്‍ത്താല്‍ ഭാഗികമായി മാത്രമാണ് ബാധിച്ചത്.

കെഎസ്ആര്‍ടിസി ബസുകള്‍ ശബരിമലയിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. ശബരിമല തീര്‍ഥാടകരെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതായി ഹിന്ദു ഐക്യവേദി അറിയിച്ചിരുന്നു. ഹര്‍ത്താലിനോട് അനുബന്ധിച്ച് അങ്ങിങ്ങ് അക്രമസംഭവങ്ങളുണ്ടായി. ഗുരുവായൂരിലും പെരിന്തല്‍മണ്ണയിലും സംഘര്‍ഷമുണ്ടായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+