Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹഡ്കോ 6000 കോടി വായ്പ നല്‍കും

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനത്തിന് 6000 കോടി വായ്പ നല്‍കാന്‍ ഹഡ്കോ തയ്യാറാണെന്ന് കേന്ദ്ര നഗരവികസന മന്ത്രി അനന്ത്കുമാര്‍ പറഞ്ഞു.

കേന്ദ്ര സഹായത്തോടെ നടപ്പിലാക്കുന്ന വിവിധ പദ്ധതികളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നവംബര്‍ 15 വെള്ളിയാഴ്ച ചേര്‍ന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. മന്ത്രിമാരും മുനിസിപ്പല്‍ ചെയര്‍മാന്‍മാരും ചെയര്‍ പേഴ്സണ്‍മാരും യോഗത്തില്‍ പങ്കെടുത്തു.

കവടിയാര്‍ കൊട്ടാര വളപ്പില്‍ സ്ഥാപിക്കുന്ന ഹാബിറ്റാറ്റ് കേന്ദ്രത്തിന് ഹഡ്കോ 30 കോടി ധനസഹായം നല്‍കും. ഹഡ്കോ നിവാസ് പദ്ധതി അനുസരിച്ച് വായ്പ നല്‍കുന്നതിനായി 330 കോടി നീക്കിവെക്കും. പലിശ 18 ശതമാനത്തില്‍ നിന്ന് 11 ശതമാനമായി കുറച്ചിട്ടുണ്ട്.

പാലക്കാടും കാസര്‍കോട്ടും രണ്ട് ഹഡ്കോ നിവാസ് ഓഫീസുകള്‍ തുറയ്ക്കും. ശബരിമലയില്‍ ഹഡ്കോ സമഗ്ര വികസന പദ്ധതി നടപ്പിലാക്കും. 100 കോടിയാണ് പദ്ധതിയ്ക്ക് കണക്കാക്കിയിരിക്കുന്നത്. ആക്കുളം മറൈന്‍ ഡ്രൈവ് വികസിപ്പിക്കുന്നതിനുള്ള പദ്ധതി നടപ്പിലാക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+