Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ഷകരെ നക്സലൈറ്റുകളാക്കരുത്: ഇന്‍ഫാം

തിരുവനന്തപുരം: റബര്‍ കയറ്റുമതി ചെയ്തതിനുള്ള സബ്സിഡി ലഭിക്കുന്നതിന് മതിയായ രേഖകള്‍ ഇന്‍ഫാം സമര്‍പ്പിച്ചിട്ടില്ലെന്ന എ. കെ. ആന്റണിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് ഇന്‍ഫാം മാനേജിംഗ് ഡയറക്ടര്‍ ഫാ. മാത്യു വടക്കേമുറി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരും റബര്‍ ബോര്‍ഡും വിജ്ഞാപനം ചെയ്തിട്ടുള്ള മാര്‍ഗരേഖ അനുസരിച്ചുള്ള രേഖകള്‍ ഇന്‍ഫാം സമര്‍പ്പിച്ചിട്ടുണ്ട്. തങ്ങള്‍ സമര്‍പ്പിച്ച രേഖകളുടെ അടിസ്ഥാനത്തില്‍ റബര്‍ ബോര്‍ഡ് സബ്സിഡി അനുവദിച്ചിരുന്നതുമാണ്.

ഇന്‍ഫാം പ്രവര്‍ത്തകര്‍ നക്സലൈറ്റുകളെ പോലെയാണ് പെരുമാറുന്നതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന സംസ്ഥാനത്തെ കര്‍ഷക സമൂഹത്തെ മുഴുവന്‍ അപമാനിക്കലാണ്. പ്രശ്നത്തിന്റെ എല്ലാ വശങ്ങളും അറിയാതെയാണ് മുഖ്യമന്ത്രി സംസാരിക്കുന്നതെന്ന് വടക്കേമുറി നവംബര്‍ 15 വെള്ളിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇന്‍ഫാമിന്റെ പ്രവര്‍ത്തനത്തെ കുറിച്ച് ഇത്തരം പ്രസ്താവനകളിറക്കുന്നത് മുഖ്യമന്ത്രി നിര്‍ത്തണം. ഒരു വര്‍ഷമായുള്ള സബ്സിഡി കുടിശിക സര്‍ക്കാര്‍ എത്രയും പെട്ടെന്ന് നല്‍കണം. നീതി ലഭിക്കുന്നത് വൈകുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണ്. നീതിബോധമില്ലാത്ത ഭരണാധികാരികളാണ് നക്സലൈറ്റ് കലാപം പോലുള്ള സ്ഥിതിഗതികള്‍ ഉണ്ടാക്കുന്നത്. ഒരു പ്രസ്താവനയിലൂടെ മുഖ്യമന്ത്രി കര്‍ഷകരെ നക്സലൈറ്റുകളാക്കരുത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+