ഫാറൂഖ് കോളെജില്‍ രാഷ്ട്രപതിയെത്തും
കോഴിക്കോട്: ഫാറൂഖ് കോളെജ് ലൈബ്രറി രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാം ഉദ്ഘാടനം ചെയ്യും. നവമ്പര്‍ 17 ഞായറാഴ്ചയാണ് അബുസ്സബ എന്ന ലൈബ്രറി കോംപ്ലക്സിന്റെ ഉദ്ഘാടനം രാഷ്ട്രപതി നിര്‍വഹിക്കുക.
ഫാറൂഖ് കോളെജ് പ്രിന്‍സിപ്പല്‍ ഡോ. മുബാറക് പാഷ അറിയിച്ചതാണിക്കാര്യം. ചടങ്ങില്‍ മുഖ്യമന്ത്രി എ.കെ. ആന്റണിയും പങ്കെടുക്കും.
ഓഡിയോ-വിഷ്വല്‍ തീയറ്റര്‍, ഡിജിറ്റല്‍ ലൈബ്രറി, ഇന്‍ഫര്‍മേഷന്‍ സെന്റര്‍, കരിയര്‍ കോര്‍ണര്‍, പബ്ലിക്കേഷന്‍ ഡിവിഷന്‍ തുടങ്ങി വിപുലമായ സൗകര്യങ്ങളാണ് ലൈബ്രറിക്കെട്ടിടത്തില്‍ ഒരുക്കിയിരിക്കുന്നത്. വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പി, കെ. മുരളീധരന്‍ എംപി, ഇ. അഹമ്മദ്, വി.കെ.സി. മുഹമ്മദ്കോയ എംഎല്‍എ, കലിക്കറ്റ് സര്‍വകലാശാല വിസി ഡോ. സയ്യദ് ഇഖ്ബാല്‍ ഹസ്നയിന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.












Click it and Unblock the Notifications