പൊലീസ് നയത്തിനെതിരെ കരുണാകരന്‍
തിരുവനന്തപുരം: സര്‍ക്കാരിന്റെ പൊലീസ് നയത്തിനെതിരെ എല്ലാവരും മുന്നോട്ട് വരണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്‍. നവമ്പര്‍ 15 വെള്ളിയാഴ്ച കോണ്‍ഗ്രസിന്റെ ജില്ലാ നേതൃപഠനക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൊലീസുകാരെക്കുറിച്ച് പരാതിയുണ്ടെങ്കില്‍ തനിക്ക് നേരിട്ട് പരാതി നല്കണമെന്നാണ് കെപിസിസി പ്രസിഡന്റിനോട് ഡിജിപി ആവശ്യപ്പെടുന്നത്. കാര്യങ്ങള്‍ എത്രത്തോളം അധ:പതിച്ചുവെന്നാണ് ഇത് കാണിക്കുന്നത്. ഇത് കഷ്ടമാണ്. ഇതെല്ലാം കയ്യുംകെട്ടി നോക്കിനില്ക്കണോ?- കരുണാകരന്‍ ചോദിച്ചു.
രാഷ്ട്രീയനേതാക്കളെ പൊലീസ് അധിക്ഷേപിക്കുകയാണ്. പക്ഷെ ഈ ഭരണത്തില്‍ ഇതെല്ലാം അനുവദിക്കുകയല്ലാതെ വേറെ വഴിയില്ലെന്ന് വന്നിരിക്കുന്നു. പൊലീസ് കാര്യത്തില്‍ രാഷ്ട്രീയക്കാര്‍ ഇടപെടരുതെന്നാണ് പറയുന്നത്. ഞാനും നിങ്ങളും എല്ലാവരും ചേര്‍ന്നുണ്ടാക്കിയ സര്‍ക്കാരാണിത്. മുഖ്യമന്ത്രിമാരും മറ്റ് മന്ത്രിമാരും എല്ലാവരും രാഷ്ട്രീയക്കാരാണ്. പല വാഗ്ദാനങ്ങളും നല്കി അധികാരത്തില്‍ വന്ന ഈ സര്‍ക്കാര്‍ പക്ഷെ നമ്മുടെ പ്രതീക്ഷകള്‍ തകര്‍ത്തു. ഇപ്പോള്‍ പൊലീസിന്റെ പേരില്‍ നമ്മള്‍ എല്ലാവരും പ്രതിക്കൂട്ടില്‍ നില്ക്കേണ്ടിവരുന്നു. ഇതിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി പ്രതികരിക്കണം. - കരുണാകരന്‍ പറഞ്ഞു.












Click it and Unblock the Notifications