വൃക്ക തട്ടിപ്പ്: അന്വേഷണത്തിന് ഉത്തരവ്
തിരുവനന്തപുരം: വൃക്ക തട്ടിപ്പിന്റെ ഇരകളിലൊരാളായ ഇടുക്കി കട്ടപ്പന സ്വദേശി രജനി നല്‍കിയ പരാതിയിന്മേല്‍ അന്വേഷണം നടത്തുന്നതിന് മുഖ്യമന്ത്രി എ. കെ. ആന്റണി ഉത്തരവിട്ടു.
രജനിയുടെ പരാതി പി. സി. ജോര്‍ജ് എം എല്‍ എയാണ് മുഖ്യമന്ത്രിയ്ക്ക് കൈമാറിയത്. 1999ല്‍ കോഴിക്കോട്ടെ ഒരു ആശുപത്രിയില്‍ വെച്ച് ഭര്‍ത്താവിന്റെയും അയാളുടെ കുടുംബത്തിന്റെയും നിര്‍ബന്ധത്തിന് വഴങ്ങി വൃക്ക നീക്കം ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു. വൃക്ക നീക്കം ചെയ്തതിനെ തുടര്‍ന്ന് ഭ്രൂണഹത്യയ്ക്കും വിധേയയാവേണ്ടി വന്നു.
വൃക്ക നീക്കം ചെയ്യാന്‍ സമ്മതിക്കാത്തതിനാല്‍ ഭര്‍ത്താവും അദ്ദേഹത്തിന്റെ ബന്ധുക്കളും തന്നെ പീഡിപ്പിച്ചിരുന്നു. ഒരു ഗാനമേള ട്രൂപ്പില്‍ ചേര്‍ക്കാമെന്ന് പറഞ്ഞാണ് ഭര്‍ത്താവ് തന്നെ കോഴിക്കോട്ടേക്ക് കൊണ്ടുപോയത്. അവിടെ ഒരു ആശുപത്രിയില്‍ വെച്ച് വൃക്ക നീക്കം ചെയ്തു. വൃക്ക നീക്കം ചെയ്യരുതെന്ന തന്റെ അപേക്ഷ ആശുപത്രിയിലെ ഡോക്ടര്‍മാരും തള്ളിക്കളയുകയായിരുന്നു- പരാതിയില്‍ പറയുന്നു.












Click it and Unblock the Notifications