Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിയില്‍ ഉയര്‍ന്ന തോതില്‍ വായു മലിനീകരണം

കൊച്ചി: കേന്ദ്ര വനം-പരിസ്ഥിതി വകുപ്പ് നടത്തിയ പഠനത്തില്‍ എറണാകുളം, ആലപ്പുഴ, ഇടുക്കി, കോട്ടയം, പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, ജില്ലകളില്‍ ഉയര്‍ന്ന തോതില്‍ വായു മലിനീകരണം നടക്കുന്നുണ്ടെന്ന് കണ്ടെത്തി.

വായു മലിനീകരണം തടയുന്നതിന് പഠനത്തില്‍ ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് ഇപ്പോള്‍ കേന്ദ്രത്തിന്റെ പരിഗണനയിലാണ്.

വ്യവസായങ്ങള്‍ മലിന വാതകം പുറത്തുവിടുന്നത് കുറയ്ക്കുക, ചവറുകള്‍ നിയന്ത്രിതമായ രീതിയില്‍ കത്തിക്കുക, മരങ്ങള്‍ വച്ചുപിടിപ്പിക്കുക തുടങ്ങിയവയാണ് റിപ്പോര്‍ട്ടിലെ മാലിന്യം കുറയ്ക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍.

എറണാകുളത്തെ വാണിജ്യ-വ്യാവസായിക മേഖലകളില്‍ നൈട്രജന്‍ ഡയോക്സൈഡും അമോണിയയും ഉയര്‍ന്ന തോതിലുണ്ടെന്ന് കണ്ടെത്തി. കളമശേരി, ഉദ്യോഗമണ്ഡല്‍, ആലുവ, കോട്ടയം, ചേര്‍ത്തല എന്നീ സ്ഥലങ്ങളില്‍ അന്തരീക്ഷത്തിലേക്ക് പുറത്തുവിടുന്ന മാലിന്യത്തിന്റെ അളവ് വളരെ ഉയര്‍ന്നതാണ്.

വ്യവസായ യൂണിറ്റുകള്‍ പുറത്തുവിടുന്ന മാലിന്യം കുറയ്ക്കാനുള്ള അധിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ പഠനത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്. എറണാകുളത്തെ 65 വ്യവസായ യൂണിറ്റുകളെയാണ് വായു മലിനീകരിക്കുന്ന പ്രധാന വ്യവസായങ്ങളുടെ ലിസ്റില്‍ പെടുത്തിയിരിക്കുന്നത്. ആലുവ, പറവൂര്‍, കുന്നത്തുനാട്, കണയന്നൂര്‍, മൂവാറ്റുപുഴ, കളമശേരി, കാക്കനാട് എന്നിവിടങ്ങളിലാണ് ഈ വ്യവസായ യൂണിറ്റുകള്‍ സ്ഥിതിചെയ്യുന്നത്.

പ്രധാന വ്യാവസായിക മേഖലകളിലും വാഹനങ്ങള്‍ കൂടുതലായി ഓടുന്ന കേന്ദ്രങ്ങളിലും മരങ്ങള്‍ വെച്ചുപിടിപ്പിക്കാനാണ് റിപ്പോര്‍ട്ടിലെ നിര്‍ദേശം. മലിനീകരണ നിയന്ത്രണത്തിന് അനുയോജ്യമായ മരങ്ങളേതെന്ന് ശാസ്ത്രീയ പഠനത്തിലൂടെ കണ്ടെത്തണം. വേഗത്തില്‍ വളരുന്നതും നാട്ടില്‍ തന്നെ കാണപ്പെടുന്നതുമായ മരങ്ങളായിരിക്കണം വെച്ചുപിടിപ്പിക്കേണ്ടത്.

എറണാകുളം, ഇരുമ്പനം, ഏലൂര്‍, കോട്ടയം എന്നിവിടങ്ങളിലെ വാണിജ്യ മേഖലകളിലും ആള്‍പാര്‍പ്പുള്ള സ്ഥലങ്ങളിലും വേനല്‍ക്കാലത്തും കാലവര്‍ഷത്തിന് ശേഷവും വായു ഏറെ മലിനപ്പെട്ടിരിക്കുന്നുവെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+