ക്രൈംബ്രാഞ്ച് എസ്പിയ്ക്കെതിരെ മുരളീധരന്‍
തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥര്‍ വാര്‍ത്താ സമ്മേളനം വിളിച്ച് കേസിന്റെ വിശദാംശങ്ങള്‍ അറിയിക്കുന്നത് നല്ല പ്രവണതയല്ലെന്ന് കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന്‍ പറഞ്ഞു.
കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണം. എന്നാല്‍ കസ്റഡിയിലുള്ള ഒരു പ്രതി പറഞ്ഞ കാര്യങ്ങള്‍ വാര്‍ത്താ സമ്മേളനം വിളിച്ച് അറിയിക്കുന്നതിനോട് യോജിക്കാനാവില്ല.
നവംബര്‍ 15 വെള്ളിയാഴ്ച കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച നേതൃത്വ ക്യാമ്പില്‍ സംസാരിക്കുകയായിരുന്നു മുരളീധരന്‍.
വില കുറഞ്ഞ പബ്ലിസിറ്റിയ്ക്കു വേണ്ടിയാണ് ചില ഐക്യമുന്നണി നേതാക്കള്‍ സര്‍ക്കാര്‍ തീരുമാനങ്ങളെ പരസ്യമായെതിര്‍ക്കുന്നത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ സംബന്ധിച്ച് എന്തെങ്കിലും നിര്‍ദേശങ്ങളുണ്ടെങ്കില്‍ അത് പാര്‍ട്ടിവേദികളിലാണ് പറയേണ്ടത്.
സര്‍ക്കാരിന്റെ ഏതെങ്കിലും തീരുമാനത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ അതേ കുറിച്ച് മുഖ്യമന്ത്രിയെയോ മന്ത്രിമാരെയോ വിളിച്ച് വിശദ വിവരങ്ങള്‍ അന്വേഷിക്കുകയാണ് വേണ്ടത്. അത് ചെയ്യാതെ പ്രതിപക്ഷ നേതാവിനേക്കാള്‍ വാശിയോടെ സര്‍ക്കാര്‍ തീരുമാനങ്ങളെ വിമര്‍ശിക്കുന്നവരെ ഭാവിയില്‍ ജനം തള്ളിപ്പറയും-മുരളി പറഞ്ഞു.












Click it and Unblock the Notifications