Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

തിരുവനന്തപുരം: ശബരിമലയില്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന അയ്യപ്പഭക്തര്‍ക്കായി നിലയ്ക്കലേക്ക് 25 കെ എസ് ആര്‍ ടി സി ബസുകള്‍ സര്‍വീസ് നടത്തുമെന്ന് ദേവസ്വം മന്ത്രി ജി. കാര്‍ത്തികേയന്‍ അറിയിച്ചു.

ശബരിമലയിലേക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മൂന്ന് ലക്ഷ്വറി ബസുകള്‍ സര്‍വീസ് നടത്തും. പഴവങ്ങാടിയില്‍ നിന്ന് പുറപ്പെടുന്ന ബസുകളിലേക്ക് മുന്‍കൂട്ടി ടിക്കറ്റ് റിസര്‍വ് ചെയ്യാം. 233 രൂപയാണ് ഒരാള്‍ക്കുള്ള യാത്രാനിരക്ക്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഓഫീസുകളില്‍ ടിക്കറ്റ് റിസര്‍വ് ചെയ്യാം. എല്ലാ ദിവസവും രാത്രി 8.30, 9.00. 9.30 എന്നീ സമയങ്ങളിലായിരിക്കും ബസ് പുറപ്പെടുന്നത്.

നെയ്യഭിഷേകത്തിനുള്ള ടിക്കറ്റുകള്‍ ബസുകളില്‍ ലഭിക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ബസുകളില്‍ പോവുന്ന യാത്രക്കാര്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യം സന്നിധാനത്ത് ഒരുക്കും.

പമ്പയില്‍ ഗതാഗത കുരുക്ക് ഉണ്ടാവാതിരിക്കാനുള്ള സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്. വലിയ വാഹനങ്ങള്‍ യാത്രക്കാരെ ഇറക്കിയ ശേഷം നിലക്കലില്‍ നിര്‍ത്തിയിടണം. മറ്റ് വാഹനങ്ങള്‍ക്ക് പമ്പയില്‍ പാര്‍ക്ക് ചെയ്യാം.

കുടിവെള്ള വിതരണത്തിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. പമ്പയില്‍ നിന്ന് സന്നിധാനത്തേക്കുള്ള റോഡില്‍ അറ്റക്കുറ്റപ്പണി നടത്തിയിട്ടുണ്ട്. പമ്പയിലും സന്നിധാനത്തും പ്ലാസ്റിക് നിരോധിച്ചു. തീര്‍ഥാടകര്‍ക്ക് ഈ വര്‍ഷം മുതല്‍ സൗജന്യമായി ഭക്ഷണം നല്‍കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+