ബലം പ്രയോഗിച്ച് കുറ്റം സമ്മതിപ്പിച്ചു
തിരുവനന്തപുരം: പൊലീസ് ബലം പ്രയോഗിച്ച് ജയചന്ദ്രനെ കൊണ്ട് കുറ്റം സമ്മതിപ്പിച്ചതാണെന്ന് ശോഭനാ ജോര്‍ജ് എം എല്‍ എ.
വ്യാജരേഖയുണ്ടാക്കിയതില്‍ തനിക്ക് പങ്കില്ല. രോഗിയായ ജയചന്ദ്രനെ രാത്രി മണിക്കൂറുകളോളം ചോദ്യം ചെയ്തത് ശരിയല്ല. കസ്റഡിയില്‍ ബലം പ്രയോഗിച്ചും ഇടിച്ചും ആരെ കൊണ്ടും പൊലീസിന് കുറ്റം സമ്മതിപ്പിക്കാം. ഇതിനെല്ലാം പൊലീസ് കോടതിയില്‍ മറുപടി പറയേണ്ടിവരും.
ഒരു കേസിലെ പ്രതി നല്‍കിയ മൊഴി കോടതിയെ അറിയിക്കുന്നതിന് പകരം വാര്‍ത്താ സമ്മേളനം വിളിച്ച് വെളിപ്പെടുത്തുന്ന കീഴ്വഴക്കം ഇതിന് മുമ്പുണ്ടായിട്ടില്ല- ശോഭന പറഞ്ഞു.












Click it and Unblock the Notifications