ഗള്‍ഫ് വിമാനനിരക്ക് കൂട്ടി
ദുബായ്: ഇന്ത്യന്‍ എയര്‍ലൈന്‍സും ജെറ്റ് എയര്‍വേസും ഇന്ത്യയിലേക്കുള്ള വിമാന നിരക്ക് വര്‍ധിപ്പിച്ചു. ഇരുവിമാനക്കമ്പനികളും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചതാണ് ഇക്കാര്യം.
പുതുക്കിയ നിരക്കുകള്‍ നവമ്പര്‍ 16 ശനിയാഴ്ച പ്രാബല്യത്തില്‍ വരും. ഇതനുസരിച്ച് പഴയ നിരക്കില്‍ ടിക്കറ്റുകള്‍ വാങ്ങിയവരും പുതിയ നിരക്ക് നല്കേണ്ടിവരും. നിലവിലുള്ള നിരക്കിനേക്കാള്‍ 10 ശതമാനത്തോളം വര്‍ധന വരുത്തിയിട്ടുണ്ട്.
പക്ഷെ യാത്രക്കാരുടെ തിരക്ക് കൂടുതലുള്ള റൂട്ടുകളില്‍ നിരക്ക് വര്‍ധന 15 ശതമാനത്തോളം വരുത്തിയിട്ടുണ്ട്. കൊച്ചി, കോഴിക്കോട്, ബാംഗ്ലൂര്‍, മാംഗ്ലൂര്‍, ഗോവ എന്നീ കേന്ദ്രങ്ങളിലേക്കുള്ള നിരക്കുകളിലാണ് 15 ശതമാനത്തോളം വര്‍ധന. മലയാളികളായ ഗള്‍ഫ്യാത്രക്കാര്‍ക്ക് ഈ വര്‍ധന കനത്ത ആഘാതമായിരിക്കും.












Click it and Unblock the Notifications