വടകരയില്‍ ബോംബ് സ്ഫോടനം
വടകര: കോഴിക്കോട് ജില്ലയിലെ വടകരയില്‍ നവംബര്‍ 15 തിങ്കളാഴ്ച പുലര്‍ച്ചെ ബോംബ് സ്ഫോടനമുണ്ടായി. ബോംബ് സ്ഫോടനത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു.
യൂസഫ്, മുജീബ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പുലര്‍ച്ചെ അഞ്ചരയോടെയാണ് ബോംബ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചുവെന്ന് സംശയമുള്ളതായി റിപ്പോര്‍ട്ടുണ്ടെങ്കിലും ഇക്കാര്യം പൊലീസ് നിഷേധിച്ചു.
ജീപ്പില്‍ ബോംബ് കൊണ്ടുപോകുമ്പോഴാണ് സ്ഫോടനം നടന്നതെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. ഒരു മൊബൈല്‍ ഫോണിന്റെ സിം കാര്‍ഡ് സംഭവസ്ഥലത്തു നിന്ന് കണ്ടെടുത്തിട്ടുണ്ട്.












Click it and Unblock the Notifications