ചൈനയിലെ മാറ്റത്തെക്കുറിച്ച് വി എസിന് മൗനം
കണ്ണൂര്‍: ചൈനയിലെ നേതൃത്ത്വ മാറ്റത്തെക്കുറിച്ച് വി എസ് അച്ചുതാനന്ദന് മൗനം.
ചൈനയില്‍ 16ാം പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം കൂടുതല്‍ ഉദാരസ്വഭാവമുള്ള നേതൃത്ത്വം അധികാരത്തില്‍ വന്നതിനെക്കുറിച്ചും പാര്‍ട്ടിയുടെ പുതിയ നയങ്ങളെക്കുറിച്ചും ചോദിച്ചപ്പോളാണ് അച്ചുതാനന്ദന് അഭിപ്രായം പറയാന്‍ വിസമ്മതിച്ചത്. കണ്ണൂരില്‍ വാര്‍ത്താ ലേഖകരുമായി സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
പത്രത്തില്‍ കണ്ട വാര്‍ത്ത വച്ചിട്ട് പ്രതികരിയ്ക്കാനാവില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രണ്ട് ദിവസത്തിനുള്ളില്‍ പാര്‍ട്ടിയുടെ അസ്സല് പ്രമേയങ്ങള്‍ കിട്ടും. അത് കണ്ടശേഷം പ്രതികരിയ്ക്കാമെന്ന് പറഞ്ഞാണ് അച്ചുതാന്ദന്‍ ഒഴിവായത്.
വ്യവസായികള്‍ക്കും പാര്‍ട്ടിയില്‍ അംഗമാകാമെന്നും നിക്ഷേപകരെ ചൈനയിലേയ്ക്ക് സ്വാഗതം ചെയ്യാന്‍ വേണ്ടതൊക്കെ ചെയ്യണമെന്നുമാണ് ചൈനീസ് കമ്മ്യൂണിസ്റ് പാര്‍ട്ടിയുടെ പ്രധാന നയംമാറ്റങ്ങള്‍