തൊഗാഡിയയ്ക്കും വിഎച്ച്പിക്കും വിലക്ക്
അഹമ്മദാബാദ്: വിഎച്ച്പി ദേശീയ ജനറല്‍ സെക്രട്ടറി പ്രവീണ്‍ തൊഗാഡിയയെ ഗോധ്രയിലേക്ക് കടക്കുന്നതില്‍ നിന്നും വിലക്കി. പഞ്ച്മഹല്‍ ജില്ലാ മജിസ്ട്രേറ്റ് മനോജ് അഗര്‍വാളാണ് നവമ്പര്‍ 16 ശനിയാഴ്ച ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിലക്ക് ലംഘിച്ച് യാത്രനടത്തുമെന്ന് പ്രഖ്യാപിച്ചതിനാലാണ് ഗോധ്രയിലേക്ക് കടക്കുന്നതിന് തൊഗാഡിയയ്ക്ക് വിലക്ക് കല്പിച്ചിരിക്കുന്നത്. വിഎച്ച്പി യാത്രയും മജിസ്ട്രേറ്റ് നിരോധിച്ചിട്ടുണ്ട്.
ഗോധ്രയിലും പരിസരത്തും കനത്ത കാവല്‍ ഏര്‍പ്പെടുത്തിയതായും മനോജ് അഗര്‍വാള്‍ അറിയിച്ചു. ഏതു സമയത്തും അക്രമം പൊട്ടിപ്പുറപ്പെടാമെന്ന നിലയിലാണ് ഗോധ്രയും പരിസരപ്രദേശങ്ങളും.












Click it and Unblock the Notifications