ബദരിനാഥ് ശങ്കരാചാര്യ അറസ്റ് വരിച്ചു
ഹരിദ്വാര്‍: കാഞ്ചി ശങ്കരാചാര്യ ജയേന്ദ്ര സരസ്വതിയെ ജയിലിലടച്ചതില്‍ പ്രതിഷേധിച്ച് ഉത്തരാഞ്ചലിലെ രുദ്രപ്രയാഗില്‍ ബദരിനാഥ് ശങ്കരാചാര്യ സ്വാമി മധ്വാശ്രമം മഹാരാജ് നൂറോളം അനുയായികളോടൊപ്പം അറസ്റ് വരിച്ചു.
ഹരിദ്വാരില്‍ പ്രതിഷേധ സൂചകമായി ഏതാനും സന്യാസിമാരും അറസ്റ് വരിച്ചു. ബിജെപി നേതാവ് സ്വാമി ചിന്മയാനന്ദ് ഉള്‍പ്പെടെ ഒട്ടേറെ രാഷ്ട്രീയനേതാക്കള്‍ ശങ്കരാചാര്യ ചൗക്കില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തു. തമിഴ്നാട് മുഖ്യമന്ത്രി ജയലളിതക്കെതിരെ പ്രകടനത്തില്‍ മുദ്രാവാക്യങ്ങളുയര്‍ന്നു.
സന്യാസിമാരെ അറസ്റ് ചെയ്യുന്നത് തടയുന്നതിന് നിയമം കൊണ്ടുവരണമെന്ന് അഖിലേന്ത്യാ അകാര പരിഷത്ത് ജനറല്‍ സെക്രട്ടറി സ്വാമി പ്രേമാനന്ദ് സരസ്വതി ആവശ്യപ്പെട്ടു. ഇടതുപാര്‍ട്ടികളെ തൃപ്തിപ്പെടുത്തുന്നതിനായി കേന്ദ്രം സന്യാസിമാര്‍ക്കെതിരെ നീങ്ങുകയാണെന്ന് അദ്ദേഹം ആരോപിച്ചു.












Click it and Unblock the Notifications