വി.എച്ച്.പി റാലി ഞായറാഴ്ച
അഹമ്മദാബാദ്: വിശ്വഹിന്ദു പരിഷത്തിന്റെ ഗുജറാത്ത് വിജയ് യാത്ര നവംബര്‍ 17 ഞായറാഴ്ച ഗോധ്രയില്‍ തുടങ്ങും.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിരോധനം ഉണ്ടെങ്കിലും സമാധാനപരമായി യാത്ര നടത്തുമെന്ന് വി എച്ഛ് പി യുടെ നേതാവ് പ്രവീണ്‍ തൊഗാഡിയ വ്യക്തമാക്കിയിട്ടുണ്ട്.
ഗുജറാത്ത് യാത്ര നിരോധിച്ച തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വത്തിയ്ക്കാന്‍ താല്പര്യങ്ങള്‍ നടപ്പാക്കാന്‍ ശ്രമിയ്ക്കുകയാണെന്ന് വി എച്ഛ് പി നേതാവായ ആചാര്യ ധര്‍മേന്ദ്ര പറഞ്ഞു.
വര്‍ഗ്ഗീയ സംഘര്‍ഷം സൃഷ്ടിക്കും എന്ന കാരണം പറഞ്ഞാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ യാത്ര നിരോധിച്ചത്.
ഇതിനെത്തുടര്‍ന്ന് സംസ്ഥാനത്തെ കലാപ സാദ്ധ്യതയുള്ള പ്രദേശങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഒട്ടേറെ പ്രവര്‍ത്തകരെ മുന്‍കരുതലായി അറസ് റ്റ് ചെയ്തു. നഗരത്തിലെങ്ങും മിന്നല്‍ പടയെ ഇറക്കിയിരിയ്ക്കുകയാണ്.
അടുത്തിടെ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ട ഗോധ്രയില്‍ നിന്നാണ് യാത്ര തുടങ്ങുന്നത്. റാലി തുടങ്ങാനുദ്ദേശിക്കുന്ന സ്ഥലത്തേക്ക് ആരെയും വിടില്ലെന്ന് കളക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications