Get Updates
Get notified of breaking news, exclusive insights, and must-see stories!

മെഡി. ബിരുദധാരികള്‍ക്ക് ടെസ്റ് വേണം

ദില്ലി: വിദേശത്തു നിന്നും മെഡിക്കല്‍ ഡിഗ്രി നേടിയവര്‍ ഇന്ത്യയില്‍ പ്രാക്ടീസ് നടത്തുന്നതിന് നിര്‍ബന്ധമായും സ്ക്രീനിംഗ് ടെസ്റ് പാസായിരിക്കണമെന്ന ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ നിലപാട് സുപ്രിം കോടതി ശരിവച്ചു.

യുഎസ്എസ്ആറിന്റെ ഭാഗമായിരുന്ന സിഐഎസ് രാജ്യങ്ങളിലെ മെഡിക്കല്‍ കോളജുകളില്‍ നിന്നും ബിരുദം നേടിയ ഒരു സംഘം ഡോക്ടര്‍മാര്‍ നല്‍കിയ ഹര്‍ജികള്‍ ചീഫ് ജസ്റിസ് ആര്‍. സി. ലഹോതി, ജസ്റിസുമാരായ അശോക് ഭാന്‍, ജി. ഒി. മാത്തൂര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് തള്ളി.

2004 ജൂണ്‍ 13ന് ആരോഗ്യ മന്ത്രാലയം അംഗീകരിച്ച മാര്‍ഗരേഖകള്‍ അനുസരിച്ച് ഭാവിയില്‍ സ്ക്രീനിംഗ് ടെസ്റ് നടത്തണമെന്ന് സുപ്രിം കോടതി നിര്‍ദേശിച്ചു.

ആറ് വര്‍ഷത്തെ പഠനത്തിനിടയില്‍ പല പരീക്ഷകളും വിജയിച്ചാണ് തങ്ങള്‍ മെഡിക്കല്‍ ബിരുദം നേടിയതെന്നും അതുകൊണ്ടുതന്നെ ഇന്ത്യയില്‍ പ്രാക്ടീസ് നടത്തുന്നതിനായി മറ്റൊരു പരീക്ഷ വിജയിക്കേണ്ട ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് മെഡിക്കല്‍ ബിരുദധാരികള്‍ ഹര്‍ജികള്‍ നല്‍കിയത്. സിഐഎസ് രാജ്യങ്ങളില്‍ നിന്ന് മെഡിക്കല്‍ ബിരുദം നേടിയതിന് ശേഷം അയ്യായിരത്തോളം വിദ്യാര്‍ഥികള്‍ ഡോക്ടര്‍മാരായി രജിസ്റര്‍ ചെയ്യുന്നതിന് അപേക്ഷ നല്‍കിയിട്ടുണ്ട്.

ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ നിയമത്തിലെ 13-ാം വിഭാഗം പ്രകാരം വിദേശരാജ്യത്തു നിന്ന് മെഡിക്കല്‍ ബിരുദം നേടിയവര്‍ ഇന്ത്യയില്‍ പ്രാക്ടീസ് നടത്തുന്നതിന് അനുവദിക്കപ്പെടുന്നതിന് മുമ്പ് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ നടത്തുന്ന സ്ക്രീനിംഗ് ടെസ്റ് പാസായിരിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+