Get Updates
Get notified of breaking news, exclusive insights, and must-see stories!

പുരാതന പള്ളി തകര്‍ത്തു

ഇരിങ്ങാലക്കുട: പുരാവസ്തുവായി സംരക്ഷിക്കാന്‍ ഗവണ്‍മെന്റ് ഉത്തരവിട്ടതിനെ തുടര്‍ന്ന് ഇരിങ്ങാലക്കുട രൂപതയില്‍ പെടുന്ന കളപ്പറമ്പിലെ സെന്റ് മേരീസ് പള്ളി രൂപതയില്‍ പെട്ട ചിലര്‍ തകര്‍ത്തു.

സെന്റ് മേരീസ് പള്ളിക്കു സമീപം പുതുതായി പണിയുന്ന പള്ളിക്കെട്ടിടത്തിനു വേണ്ടിയാണ് പഴയ പള്ളി തകര്‍ത്തതെന്ന് ഇവര്‍ പറഞ്ഞു.

എന്നാല്‍ പഴയ പള്ളി പുരാവസ്തുവായി സംരക്ഷിക്കാന്‍ ഗവണ്‍മെന്റ്ിനു താല്‍പര്യമുണ്ടെന്നു കാണിച്ച് സെപ്റ്റംബര്‍ 17ന് ഗവണ്‍മെന്റ് ഉത്തരവിറക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് പള്ളി തകര്‍ത്തതെന്നു കരുതുന്നു.

തങ്ങളാണ് പഴയ പള്ളി പണിതതെന്നു വരുത്തിത്തീര്‍ക്കാനുള്ള ചില കുടുംബക്കാരുടെ സ്ഥാപിതതാല്‍പര്യങ്ങളോടു പ്രതിഷേധമുള്ളവരാണ് പള്ളി തകര്‍ത്തതെന്നു കരുതുന്നു.

സംഭവത്തെക്കുറിച്ചറിഞ്ഞ് പൊലീസ് സേന സ്ഥലത്തെത്തിയെങ്കിലും ജനങ്ങളുടെയും പരിസരവാസികളുടേയും എതിര്‍പ്പിനെ തുടര്‍ന്ന് ഒന്നും ചെയ്യാനായില്ല.

കളക്ടര്‍ പ്രേമചന്ദ്രക്കുറുപ്പ് സംഭവസ്ഥലത്തേക്കയച്ച ആര്‍.ഡി.ഒ കുര്യാക്കോസ് ഗവണ്‍മെന്റിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.

ഉദയമ്പേരൂര്‍ സുന്നഹദോസിന്റെ 1599ലെ സന്ദര്‍ശനത്തിനോടനുബന്ധിച്ചു നിര്‍മിച്ചതെന്നു കരുതുന്ന ഈ പള്ളിയുടെ നിര്‍മാണരീതി കേരളത്തിന്റെ പുരാവസ്തുരീതികളവലംബിച്ചാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+