നിയമന ചട്ടങ്ങള്‍ അപര്യാപ്തമെന്ന് കോടതി
കൊച്ചി: ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറങ്ങളുടെ പ്രസിഡന്റുമാരെയും സംസ്ഥാന ഉപഭോക്തൃ തര്‍ക്ക കമ്മിഷന്‍ അംഗങ്ങളെയും നിയമിക്കുന്നതിനുള്ള നിലവിലുള്ള രീതി അപര്യാപ്തമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
നിലവിലുള്ള ഒഴിവുകളിലേക്ക് മതിയായ യോഗ്യതയുള്ള ആളുകളില്‍ നിന്നും അപേക്ഷ ക്ഷണിക്കാനും യോഗ്യതയുടെയും പരിചയത്തിന്റെയും അടിസ്ഥാനത്തില്‍ നിയമനം നടത്താനും ജസ്റിസ് സി. എന്‍. രാധാകൃഷ്ണന്‍ നായര്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കി.
ഓരോ തസ്തികക്കും അഞ്ച് പേരുടെ അന്തിമലിസ്റ് തയ്യാറാക്കി സംസ്ഥാന കമ്മിഷന്‍ പ്രസിഡന്റിന് അയച്ചിരിക്കണമെന്നും ലിസ്റ് പരിശോധിച്ചതിന് ശേഷം പ്രസിഡന്റ് ഭക്ഷ്യ-സിവില്‍ സപ്ലൈസ്, നിയമ സെക്രട്ടറിമാരുമായി കൂടിയാലോചിച്ചതിന് ശേഷം നിയമനം നടത്തണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
തിരുവനന്തപുരത്തെ കോണ്‍ഫെഡറേഷന്‍ ഒഫ് കണ്‍സ്യൂമര്‍ വിജിലന്‍സ് സെന്റര്‍ സമര്‍പ്പിച്ച ഹര്‍ജിയിന്മേലാണ് ഹൈക്കോടതിയുടെ ഉത്തരവുണ്ടായത്.












Click it and Unblock the Notifications