Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐജിസിഎസ്ഇ സിലബസ് ഏര്‍പ്പെടുത്താന്‍ ആറ് സ്കൂളുകളില്‍

തിരുവനന്തപുരം: അടുത്ത വിദ്യാഭ്യാസവര്‍ഷം മുതല്‍ ഐജിസിഎസ്ഇ (ഇന്റര്‍നാഷണല്‍ ജനറല്‍ സര്‍ട്ടിഫിക്കറ്റ് ഇന്‍ സെക്കന്‍ഡറി എജ്യുക്കേഷന്‍) പരീക്ഷ നടത്താന്‍ സംസ്ഥാനത്തെ ആറ് സ്വകാര്യ സ്കൂളുകള്‍ താത്പര്യം പ്രകടിപ്പിച്ചു.

തിരുവനന്തപുരത്തെ ക്രൈസ്റ് നഗര്‍, സര്‍വോദയ വിദ്യാലയ, സന്ദീപനി, കൊച്ചിയിലെ രാജഗിരി സ്കൂള്‍ എന്നിവയാണ് പരീക്ഷ നടത്തുന്നതിന് താത്പര്യം പ്രകടിപ്പിച്ചത്. ട്രിവാന്‍ഡ്രം ഇന്റര്‍നാഷണല്‍ സ്കൂള്‍, ഗുരുകുലം സ്കൂള്‍ എന്നിവ ഐജിസിഎസ്ഇ കോഴ്സ് തുടങ്ങുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞു.

സിബിഎസ്ഇ, ഐസിഎസ്ഇ സിലബസുകള്‍ക്ക് പുറമെ ഐജിസിഎസ്ഇ സിലബസ് പ്രകാരം പ്രത്യേക ബാച്ച് തുടങ്ങുന്നതിനാണ് സ്കൂളുകള്‍ താത്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. കാംബ്രിഡ്ജ് സര്‍വകലാശാല ഇന്റര്‍നാഷണല്‍ എക്സാമിനേഷന്‍ ഡിവിഷന്‍ (സൗത്ത് ഈസ്റ് ഏഷ്യ) തലവന്‍ മാര്‍ക്ക് ബര്‍ത്തലോമ്യുവിനെ ഈ സ്കൂളുകള്‍ തങ്ങളുടെ താത്പര്യം അറിയിച്ചു.

ഐജിസിഎസ്ഇ പരീക്ഷയുടെ സിലബസ്, പാഠ്യപദ്ധതി, പാഠപുസ്തകങ്ങള്‍ എന്നിവയെ കുറിച്ച് ബര്‍ത്തലോമ്യു വിശദീകരിച്ചു. അടുത്ത ജനവരിയില്‍ ബര്‍ത്തലോമ്യു തിരുവനന്തപുരത്തെത്തുമ്പോള്‍ ഈ സ്കൂളുകളുമായി തുടര്‍ന്നുള്ള ചര്‍ച്ച നടത്തും.

ഐജിസിഎസ്ഇ കോഴ്സ് തുടങ്ങുന്നതിന് അനുമതി നല്‍കണമെങ്കില്‍ മികച്ച ലൈബ്രറി, ആധുനിക കമ്പ്യൂട്ടര്‍ ലാബ്, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവക്ക് ലാബ് സൗകര്യം തുടങ്ങിയവ ഉള്‍പ്പെടെ സ്കൂളുകളില്‍ ചില അടിസ്ഥാന സൗകര്യങ്ങളുണ്ടായിരിക്കണമെന്ന് ബര്‍ത്തലോമ്യു അറിയിച്ചിട്ടുണ്ട്. മാസത്തില്‍ 3,000 രൂപ ഫീസ് ഈടാക്കി ഐജിസിഎസ്ഇ പരീക്ഷക്ക് വേണ്ട ക്ലാസുകള്‍ നടത്താവുന്നതാണെന്ന് ബര്‍ത്തലോമ്യു അറിയിച്ചു. എന്നാല്‍ പല സ്കൂളുകളും വന്‍ തുകയാണ് ഫീസായി ഈടാക്കുന്നത്. ഇത് സ്കൂളില്‍ പഞ്ചനക്ഷത്ര സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനായാണ്. ഇത്തരം സൗകര്യങ്ങള്‍ സ്കൂളില്‍ വേണമെന്ന് കാംബ്രിഡ്ജ് സര്‍വകലാശാല ഇന്റര്‍നാഷണല്‍ എക്സാമിനേഷന്‍ ഡിവിഷന്‍ നിഷ്കര്‍ഷിയ്ക്കുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+