Get Updates
Get notified of breaking news, exclusive insights, and must-see stories!

ആത്മാവു തേടി ആയുര്‍വേദത്തിലൂടെ

തൃശൂര്‍: വരയുടെ വര്‍ണങ്ങളിലൂടെ ചരിത്രത്താളുകളിലേറിയ ലിയനാഡോ ഡാവിഞ്ചിയുടെയും മൈക്കല്‍ ആഞ്ചലോയുടേയും നാട്ടുകാരനായ ഡോ. ആന്റോണിയോ മൊറാന്‍ഡിയെ വ്യത്യസ്തനാക്കുന്നത് ആയുര്‍വേദ താല്‍പര്യങ്ങളാണ്.

ഇറ്റലിയില്‍ ജനിച്ച് യു.എസില്‍ വിദ്യാഭ്യാസം നേടിയ ആന്റോണിയോ ആയുര്‍വേദത്തില്‍ ഇറ്റാലിയന്‍ ശൈലി കണ്ടെത്തുവാനുള്ള ശ്രമത്തിലാണ്.

ഇറ്റാലിയന്‍ ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടനയുടെ പ്രസിഡന്റായ ആന്റോണിയോ ആയുര്‍വേദം സംബന്ധിച്ച നിയമങ്ങള്‍ രൂപീകരിക്കുന്നതില്‍ ഇറ്റാലിയന്‍ ഗവണ്‍മെന്റിനെ സഹായിക്കുകയും ചെയ്യുന്നു.

മിലനില്‍ ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കു പരിശീലനം നല്‍കുന്ന ആയുര്‍വേദിക് പോയന്റിന്റെ ഡയറക്ടറായ അദ്ദേഹം എസ്.എന്‍ ഔഷധശാലയില്‍ 24 പേരടങ്ങുന്ന ഒരു ചര്‍ച്ചാസംഘത്തെ നയിക്കാനാണ് തൃശൂരെത്തിയത്.

ന്യൂറോളജിയില്‍ ഡോക്ടറേറ്റ് ഡിഗ്രി നേടിയിട്ടുള്ള ആന്റോണിയോ യോഗയിലൂടെയാണ് ആയുര്‍വേദത്തെ അടുത്തറിഞ്ഞത്.

ശരീരവും മനസും തമ്മിലുള്ള ബന്ധത്തിന്റെ അനന്തസാധ്യതകളെക്കുറിച്ചു പഠിക്കാന്‍ ഫിസിയോതെറാപ്പിയിലേക്കു ശ്രദ്ധ തിരിച്ചെങ്കിലും ആത്മാവും മനസും ശരീരവുമായുള്ള ബന്ധം കൂടുതല്‍ അപഗ്രഥിക്കുന്നത് ആയുര്‍വേദമാണെന്നു മനസിലാക്കിയ ആന്റോണിയോ ഇറ്റലിയിലെ മഹാറിഷി വേദിക് സൊസൈറ്റിയിലെ സ്വാമി ജ്യോതിര്‍മയാനന്ദക്കു കീഴിലാണ് ആയുര്‍വേദം കൂടുതല്‍ പഠിച്ചത്.

2000ല്‍ പൂനെയില്‍ നിന്നും ആയുര്‍വേദത്തില്‍ ബിരുദം നേടിയ അദ്ദേഹം ഇറ്റലിക്കു യോജിച്ച ആയുര്‍വേദ വിധികള്‍ കണ്ടെത്താനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്.

എല്ലാ സംസ്കാരങ്ങളുടെയും അടിത്തറ ഒരുപോലെയാണെന്നു വിശ്വസിക്കുന്ന ആന്റോണിയോ ആയുര്‍വേദത്തിലൂടെ തന്നെ ഇറ്റാലിയന്‍ സംസ്കാരത്തിന്റേയും അടിത്തറ കണ്ടെത്തുവാന്‍ സാധിക്കുമെന്നു കരുതുന്ന വ്യക്തിയാണ്.ഇപ്പോഴും ഇറ്റലിയില്‍ ആയുര്‍വേദം പാതി വഴി മാത്രമേ പിന്നിട്ടിട്ടുള്ളൂവെന്നാണ് ആന്റോണിയോയുടെ അഭിപ്രായം.

മിലാനിലെ ആയുര്‍വേദിക് പോയന്റുമായി എസ്.എന്‍ ഔഷധശാലയ്ക്ക് ബന്ധമുണ്ട് . നാലുവര്‍ഷത്ത ആയുര്‍വേദ കോഴ്സ് ഇരുസ്ഥാപനങ്ങളും ചേര്‍ന്നു നടത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+