Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്രമക്കേടുകള്‍ അന്വേഷിക്കും: ജേക്കബ്

തൃശൂര്‍: ഇടതുമുന്നണി സര്‍ക്കാരിന്റെ പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പദ്ധതികളുടെ അറ്റകുറ്റപ്പണികള്‍ക്കായി കരാര്‍ നല്കിയതിലെ ക്രമക്കേടുകള്‍ അന്വേഷിക്കുമെന്ന് ജലസേചനമന്ത്രി ടി.എം. ജേക്കബ്. നവമ്പര്‍ 16 ശനിയാഴ്ച കേരള കോണ്‍ഗ്രസ്(ജേക്കബ്) യുവജനവിഭാഗം സംസ്ഥാനപ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒരു കനേഡിയന്‍ ഏജന്‍സിക്കാണ് ഇടതുമുന്നണി സര്‍ക്കാര്‍ കരാര്‍ നല്കിയത്. കരാര്‍ നല്കിയതില്‍ ക്രമക്കേട് നടന്നതായി നിയമസഭാ സമിതി കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഉചിതമായ നടപടിയെടുക്കണമെന്നും സമിതി തന്നോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും ജേക്കബ് പറഞ്ഞു.

പൊലീസിനെ ഒരു കാരണവശാലും രാഷ്ട്രീയവല്ക്കരിക്കരുത്. അതേ സമയം പൊലീസ് ഉദ്യോഗസ്ഥര്‍ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും മറ്റ് ജനപ്രതിനിധികള്‍ക്കും ഉചിതമായ പരിഗണന നല്കണമെന്നും ജേക്കബ് പറഞ്ഞു. യോഗത്തില്‍ കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ളയും സംസാരിച്ചു. പൊലീസ് ഉദ്യോഗസ്ഥര്‍ വാര്‍ത്താസമ്മേളനം സംഘടിപ്പിക്കുന്നതിനെതിരെ കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍ നടത്തിയ വിമര്‍ശനത്തെ ബാലകൃഷ്ണപിള്ള സ്വാഗതം ചെയ്തു. കേരള കോണ്‍ഗ്രസ് പിള്ള- ജേക്കബ് ഗ്രൂപ്പുകളുടെ ലയനം സംബന്ധിച്ച പ്രക്രിയ സുഗമമായി മുന്നേറുകയാണെന്നും പിള്ള പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+