വിഐപി: പേരു വെളിപ്പെടുത്തണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കിളിരൂര്‍ പീഡനക്കേസിലുള്‍പ്പെട്ട വിഐപിയുടെ പേരു വെളിപ്പെടുത്താന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദനെ വെല്ലുവിളിച്ചു.
കിളിരൂര്‍ പീഡനക്കേസിലെ പെണ്‍കുട്ടിയുടെ സ്ഥിതി കൂടുതല്‍ വഷളായത് ഒരു വിഐപിയുടെ സന്ദര്‍ശനം കൊണ്ടാണെന്ന് വി.എസ് പ്രസ്താവിച്ചിരുന്നു.
മന്ത്രിസഭാ യോഗത്തിന് ശേഷം വാര്‍ത്താലേഖകരോടു സംസാരിക്കവെ പ്രതിപക്ഷനേതാവിന് ജനങ്ങളോടു ചില കടമകളുണ്ടെന്നും കിളിരൂര്‍ കേസില്‍ ആരെയും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്നും നവംബര്‍ രണ്ടിനു തന്നെ ഈ കേസ് സി.ബി.ഐക്കു വിടാന്‍ തീരുമാനിച്ചതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications