മുന്‍ സ്പീക്കര്‍ ദാമോദരന്‍ പോറ്റി അന്തരിച്ചു
തിരുവനന്തപുരം: മുന്‍ നിയമസഭാ സ്പീക്കര്‍ ഡി. ദാമോദരന്‍ പോറ്റി(84) അന്തരിച്ചു. തിരുവനന്തപുരത്തുള്ള വീട്ടില്‍ വച്ചായിരുന്നു അന്ത്യം.
1967- 70 കാലഘട്ടത്തിലാണ് ഇദ്ദേഹം സ്പീക്കറായിരുന്നത്. ഇ എം എസ് നമ്പൂതിരിപ്പാട് നയിച്ച സിപിഎം നേതൃത്ത്വത്തിലുള്ളസര്‍ക്കാറായിരുന്നു അത്.
1960 ലെ പട്ടം താണുപിള്ള സര്‍ക്കാരിലും ഇദ്ദേഹം ഉണ്ടായിരുന്നു. പ്രജാ സോഷ്യലിസ്റ് പാര്‍ട്ടി (പി എസ് പി) ക്കാരനായിരുന്നു പോറ്റി. ക്വറ്റ് ഇന്ത്യാ സമരകാലത്താണ് പോറ്റി രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. പിന്നീട് സംയുക്ത സോഷ്യലിസ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചു. ട്രേഡ് യൂണിയന്‍ രംഗത്തും ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.
കഴിഞ്ഞ 20 വര്‍ഷമായി സജീവ രാഷ്ട്രീയത്തില്‍ നിന്ന് മാറിനിന്ന പോറ്റി അഖില ഭാരത അയ്യപ്പ സേവാസംഘം, തുഞ്ചന്‍ സ്മാരക സമിതി എന്നിവയില്‍ പ്രവര്‍ത്തിച്ചിരുന്നു. നാല് മക്കളുണ്ട്.












Click it and Unblock the Notifications