വിവാദഫയല്‍ കണ്ടെടുത്തു
തിരുവനന്തപുരം: ഐസ്ക്രീം പെണ്‍വാണിഭക്കേസിലെ മുഖ്യസാക്ഷി റജീനയുടെ മൊഴി രേഖപ്പെടുത്തിയ ഫയല്‍ കണ്ടെടുത്തതായി വനിതാകമ്മീഷന്‍ അദ്ധ്യക്ഷ എം. കമലം അറിയിച്ചു.
വനിതാകമ്മീഷന്‍ ഓഫീസില്‍ നിന്നാണ് ഇവ കണ്ടെത്തിയത്.
ഫയലിലെ രേഖകളുടെ ഫോട്ടോകോപ്പിയാണു കണ്ടെത്തിയിരിക്കുന്നത്. ശരിക്കുള്ള ഫയലുകള്‍ കേസ് ആവശ്യത്തിനായി അഡ്വേക്കേറ്റ് ജനറല്‍ ദാമോദരന്റെ ഓഫീസിലേക്കയച്ചു കൊടുത്തിരിക്കുകയാണെന്നും അവര്‍ അറിയിച്ചു. എന്നാല്‍ ഈ ഫയല്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ ഇപ്പോള്‍ ഉണ്ടോയെന്ന് അറിവായിട്ടില്ലെന്നും കമലം വ്യക്തമാക്കി.
റജീനയുടെ മൊഴി രേഖപ്പെടുത്തിയ ഫയല്‍ കാണാനില്ലെന്നു വനിതാകമ്മീഷന്‍ അദ്ധ്യക്ഷ രണ്ടു ദിവസം മുന്‍പ് വെളിപ്പെടുത്തിയത് വിവാദം സൃഷ്ടിച്ചിരുന്നു.
ഇതേത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് രേഖകള്‍ കണ്ടെത്തിയത്.സുഗതകുമാരി അദ്ധ്യക്ഷയായിരുന്ന സമയത്ത് ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരുന്ന ഈ രേഖകള്‍ ലോക്കറിന്റെ കാലാവധി കഴിഞ്ഞ സമയത്ത് തിരിച്ചെടുത്ത് വനിതാകമ്മീഷന്‍ ഓഫീസില്‍ തന്നെയാണു സൂക്ഷിച്ചിരുന്നത്.
കേസില്‍ കുഞ്ഞാലിക്കുട്ടിയ്ക്ക് അനുകൂലമായ നിലപാടാണ് നേരത്തെ ദാമോദരന്‍ സ്വീകരിച്ചിരുന്നത്.
വിതുര കേസ്, കോട്ടയത്ത് അന്ധയായ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ കേസ് തുടങ്ങിയവയുടെ ഫയലുകളും കണ്ടെടുത്തിട്ടുണ്ട്.












Click it and Unblock the Notifications