Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല നട തുറന്നു

പത്തനംതിട്ട: മണ്ഡലകാല തീര്‍ഥാടനത്തിനായി ശബരിമല ക്ഷേത്രനട തുറന്നു. തന്ത്രി കണ്ഠരര് മോഹനരുടെ സാന്നിധ്യത്തില്‍ നടയിറങ്ങുന്ന മേല്‍ശാന്തി ഗോശാല വിഷ്ണുവാസുദേവന്‍ നമ്പൂതിരി നവംബര്‍ 15 തിങ്കളാഴ്ച വൈകീട്ട് നട തുറന്ന് വിളക്ക് തെളിച്ചു.

വൃശ്ചികമാസം തുടങ്ങുന്ന ചൊവ്വാഴ്ച പുലര്‍ച്ചെ ഗണപതി ഹോമത്തോടെ പൂജകള്‍ തുടങ്ങി. പുതിയ മേല്‍ശാന്തിയായ വി. മുരളീധരന്‍ നമ്പൂതിരിയാണ് പൂജകള്‍ നടത്തിയത്.

തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് ചടങ്ങുകള്‍ തുടങ്ങിയത്. നടതുറക്കുമ്പോള്‍ അയ്യപ്പനെ ദര്‍ശിക്കാനായി ഭക്തസഹസ്രങ്ങളാണ് എത്തിയിരുന്നത്. ശരണംവിളികളുടെ ഭക്തസാന്ദ്രമായ അന്തരീക്ഷത്തില്‍ വിഷ്ണുവാസുദേവന്‍ നമ്പൂതിരി നടതുറന്ന് അയ്യപ്പനെ വണങ്ങി.

വി. മുരളീധരന്‍ നമ്പൂതിരിയെ ക്ഷേത്രസോപാനത്തില്‍ വച്ച് പുതിയ മേല്‍ശാന്തിയായി അവരോധിച്ചു. പുതിയ മേല്‍ശാന്തിക്ക് കണ്ഠരര് മോഹനര് കളഭാഭിഷേകം നടത്തി. നടയിറങ്ങുന്ന മേല്‍ശാന്തി പുതിയ മേല്‍ശാന്തിക്ക് താക്കോലുകള്‍ കൈമാറി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+